Advertisment

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്  ഓഫ് ഇന്ത്യ കുവൈറ്റ് ഇടവക വികാരി റവ. എൻ.എം ജെയിംസിന് യാത്ര അയപ്പ് നല്കി

New Update
rev nm james farewell

കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്  ഓഫ് ഇന്ത്യ കുവൈറ്റ് ഇടവക വികാരി റവ. എൻ.എം ജെയിംസിനും കുടുംബത്തിനും ഏപ്രിൽ 26നു എൻഇസികെ സൗത്ത് ടെന്റിൽ വെച്ച് വൈകിട്ട് 7.30 ന് യാത്രയയപ്പു നല്കി. വെള്ളിയാഴ്ച വൈകിട്ട് ആരാധനക്കുശേഷം ആയിരുന്നു യാത്രയയപ്പു യോഗം ക്രമീകരിച്ചിരുന്നത്.

Advertisment

ഇടവക വൈസ് പ്രസിഡന്റ്  കുരുവിള ചെറിയയ്ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി റെജു ഡാനിയേൽ ജോൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി എബിൻ ടി.മാത്യു നന്ദിയും പ്രകാശിപ്പിച്ചു.

ഇടവക വൈസ് പ്രസിഡന്റ് കുരുവിള ചെറിയാൻ, ഇടവക ട്രസ്റ്റി‌‌ ‌ബിജു ശാമുവേൽ, അക്കൗണ്ടന്റ് ജോബിൻ മാത്യു എന്നിവർ ഇടവകക്കുവേണ്ടി ഉപഹാരങ്ങൾ നല്കി ആദരിച്ചു. റെക്സി ചെറിയാൻ, ജേക്കബ് വര്ഗീസ്, സൂസൻ റോയ്, സിജുമോൻ എബ്രഹാം, നെവിൽ  ജോർജ് ചെറിയാൻ, ജീസ് ജോർജ് ചെറിയാൻ, സജു വാഴയിൽ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

rev nm james farewell-2

സഭയുമായി ചേർന്നു വിവിധ കാരുണ്യ പ്രവർത്തനങ്ങളെ ഏവരും പ്രത്യേകം പ്രശംസിച്ചു. തുടർന്നു റവ.എൻ.എം.ജെയിംസും സഹധർമണി ഷാലി ജെയിംസും കുവൈറ്റ് ഇടവക നല്കിയ എല്ലാ സ്നേഹത്തിനും കരുതലിനായും നന്ദി കരേറ്റി. ഇടവകയുടെ ക്വയർ ഗാനശുശ്രൂഷക്കു നേതൃത്വം നല്കി.

പ്രഫ. വി.വി .കുര്യൻ സാറിന്റെ പ്രാർത്ഥനയോടെ യോഗം പര്യവസാനിച്ചു. റവ. എൻ.എം ജെയിംസ് കഴിഞ്ഞ മൂന്നു വർഷമായി കുവൈറ്റിൽ താമസിച്ചു ഇടവക വികാരിയായി ആത്മീയ ശുശ്രൂഷകൾ ചെയ്തു വരികയായിരുന്നു. കൂടാതെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ കെ. ഇ. സി. എഫ് ന്റെ 2023 -2024  ൽ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌‌.‌

Advertisment