Advertisment

കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഓണത്തോട് അനുബന്ധിച്ച് നടന്ന കുടുംബ സംഗമം "കേരളീയം-2023" വർണ്ണാഭമായി

New Update
inauguration-3

കുവൈറ്റ്: സീറോ മലബാർ സഭ യിലെ വിവിധ രൂപതാ പ്രവാസി കൂട്ടായ്മകളുടെ കുവൈറ്റിലെ ഏക ഏകീകൃത കൂട്ടായ്മയും സീറോ മലബാർ സഭയിലെ വിവിധ രൂപത പ്രവാസികളുടെ കൂട്ടായ്മയുടെ മധ്യപൂർവ ദേശത്തെ ആദ്യത്തെ ഏകീകൃത കൂട്ടായ്മയുമായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ (കെസിസി) നേതൃത്വത്തിൽ "കേരളീയം 2023" എന്ന പേരിൽ കുടുംബ സംഗമം നൂറുകണക്കിന് കുടുംബങ്ങളുടെ മഹനീയ സാന്നിധ്യത്തിലും സഹകരണത്തോടെയും നടത്തപ്പെട്ടു.

Advertisment

keraleeyam 2023-2

മറ്റുള്ള സീറോ മലബാർ കൂട്ടായ്മകളുടെ ചിന്തകളിൽ നിന്നും വ്യത്യസ്തമായി, ഗൾഫിലെ പ്രവാസ ജീവിതത്തിനു ശേഷം ജനിച്ച നാട്ടിലേക്ക് തിരിച്ചു മടങ്ങേണ്ട വ്യക്തികൾ എന്ന നിലയിൽ ജനിച്ചുവളർന്ന ഇടവകയോടും രൂപതയോടും ഉള്ള പൊക്കിൾകൊടി ബന്ധം അഭേദ്യം കാത്തുസൂക്ഷിക്കുവാനും ആ ബന്ധം വരും തലമുറയ്ക്ക് അനുഭവവേദ്യമാക്കുവാനും ആണ് കുവൈറ്റിലെ സീറോ മലബാർ സഭ അംഗങ്ങൾ ഇങ്ങനെയുള്ള ഒരു ഏകീകൃത കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിലൂടെ പ്രതിജ്ഞാബദ്ധരായിരിക്കുന്നത് എന്ന് കെസിസി പ്രസിഡൻറ് ആൻ്റോ കെ മാത്യു തൻറെ സന്ദേശ വേളയിൽ എടുത്തു പറഞ്ഞു.

keraleeyam 2023-3

വിവിധ സംസ്കാരവും പാരമ്പര്യങ്ങളും അഭിപ്രായ ആശയങ്ങളും ഉള്ള  വിവിധ രൂപത പ്രവാസി അംഗങ്ങളുടെ ഒരുമിച്ചുള്ള കൂടിച്ചേരലുകൾ വളരെ അതിശയകരവും കൗതുകകരവും സന്തോഷകരവും ആയ വേറിട്ട കൂടിച്ചേരലിന്റെ അനുഭവമാണ് കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിലൂടെ ലഭ്യമായത്.

കുടുംബ സംഗമ വേളയിൽ നടത്തപ്പെട്ട കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, അത്യാകർഷകമായ ചെണ്ടമേളം, ഓണപ്പൂക്കളം, മാവേലി എഴുന്നള്ളിപ്പ്, കുവൈറ്റിലെ  പ്രൊഫഷണൽ ഗ്രൂപ്പിൻറെ ഗാനമേള, വിഭവസമൃദ്ധമായ ഓണസദ്യ, എന്നിവ  പരിപാടികൾക്ക് കൊഴുപ്പേകി.

keraleeyam 2023-7

കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻറ് ആന്റോ കെ മാത്യു കുമ്പിളുമൂട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുവൈറ്റ് മിനിസ്ട്രിയിലെ മുൻ ഉദ്യോഗസ്ഥനും അബ്ബാസിയ ദാറുൽ സഹ പോളി ക്ലിനിക്കിലെ പ്രഗൽഭ ഡോക്ടറുമായ ഡോക്ടർ തോമസ് ഐസക് നെയ്യാരപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി.

keraleeyam 2023-4

ജോമോൻ മങ്കുഴിക്കരി, മരീന ജോസഫ് തെങ്ങുംപള്ളി, റോയി ചെറിയാൻ കുട്ടനാട് എന്നിവരും വിവിധ രൂപത പ്രവാസി കൂട്ടായ്മകളെ പ്രതിനിധീകരിച്ച് ജേക്കബ് ആന്റണി വലിയവീടൻ (ചങ്ങനാശ്ശേരി), ബെന്നി  പാറേക്കാട്ടുപുത്തൻപുരയിൽ (പാലാ), ജിൻസൺ മാത്യു (തലശ്ശേരി), റോയി ജോൺ പൂവത്തിങ്കൽ (തൃശ്ശൂർ), ഷാജി ജോസഫ് (എറണാകുളം), ജോൺ ജോസഫ് (കോട്ടയം), മാത്യു തോമസ് (മാനന്തവാടി), സാബു കുരിയൻ (താമരശ്ശേരി), ജോസഫ് ജോൺ (ഇരിഞ്ഞാലക്കുട), ടോമി തോമസ് (കോതമംഗലം), ലാലു ജോർജ് (കാഞ്ഞിരപ്പള്ളി), നെൽസൺ മാത്യു (പാലക്കാട്), ജോബിത്ത് ജോസ് (ഇടുക്കി), എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ആഘോഷ പരിപാടികളുടെ ചെയർമാൻ  മാർട്ടിൻ മാത്യു സ്വാഗതവും കെസിസി ട്രഷറർ പോൾ ചാക്കോ പൈക്കാട്ട് നന്ദിയും പറഞ്ഞു.

keraleeyam 2023-5

ആർട്സ് കമ്മിറ്റി കൺവീനർ ശ്രീമതി അഖില ഡിപിൻ സ്റ്റേജ് പരിപാടികളുടെ  ഏകോപനതിന് നേതൃത്വം  നൽകുകയും വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് സോഷ്യൽ കമ്മിറ്റി കൺവീനർ ജയ്സൺ പെരെപ്പാടൻ നേതൃത്വം നൽകുകയും ചെയ്തു.

keraleeyam 2023-6

ജനറൽ കൺവീനർ ജോസഫ് മൈക്കിളിന്റെ മുഖ്യ നേതൃത്വത്തിൽ അനൂപ് ജോൺ, ഷിന്സ് കുര്യൻ ഓടയ്ക്കൽ, സുനിൽ ചാക്കോ പവ്വംചിറ, സുനിൽ സോണി വെളിയത്ത് മാലിൽ, ബിനോയ് വർഗീസ് കുറ്റിപ്പുറത്ത്, അജു തോമസ് കുറ്റിക്കൽ, ഡീപിൻ, ബിനു ഏഴരത്ത്, ടിബിൻ ജേക്കബ്, എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികളാണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്.

Advertisment