കുവൈത്ത് സിറ്റി: യാത്രക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുവൈത്ത് എയര്‍വേയ്‌സ് വിമാനം വൈകി. ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് വൈകിയത്. സംഭവത്തെത്തുടർന്ന് സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രകാരം പൈലറ്റ് വിമാനം പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചുവിട്ടതായി പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളിൽ അക്രമത്തിന് പ്രേരിപ്പിച്ചതിന് അവർക്കെതിരെ കുറ്റം ചുമത്തി. വിമാനത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥനെ അവർ അപമാനിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.