Advertisment

പ്രവാസികള്‍ക്കായുള്ള പുതിയ മെഡിക്കല്‍ പരിശോധന നടപടിക്രമങ്ങള്‍; അംഗീകാരം നല്‍കി കുവൈത്ത് ആരോഗ്യമന്ത്രി

പിസിആര്‍ ടെസ്റ്റ് ഫലം നെഗറ്റീവാണെങ്കില്‍, ആ വ്യക്തിയുടെ റെസിഡന്‍സി ഒരു വര്‍ഷത്തേക്ക് പുതുക്കും. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും പരിശോധന നടത്തും.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
lab test 1

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി വരുന്ന റെസിഡന്‍സി അപേക്ഷകന് നടത്തുന്ന 'ഹെപ്പറൈറ്റിസ് സി' പരിശോധനയില്‍ ലബോറട്ടറി ഫലം പോസിറ്റീവാണെങ്കില്‍ ആ വ്യക്തിയെ 'മെഡിക്കലി'ല്‍ അയോഗ്യനായി കണക്കാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന മന്ത്രിതല തീരുമാനത്തിന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി അംഗീകാരം നല്‍കി.

പിസിആര്‍ ടെസ്റ്റ് ഫലം നെഗറ്റീവാണെങ്കില്‍, ആ വ്യക്തിയുടെ റെസിഡന്‍സി ഒരു വര്‍ഷത്തേക്ക് പുതുക്കും. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും പരിശോധന നടത്തും. പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ അവരുടെ റെസിഡന്‍സി യോഗ്യത തുടരും.

Advertisment