Advertisment

ദോഹ ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സ്‌പോ: കുവൈത്തിന് 'മോസ്റ്റ് എജ്യുക്കേഷണല്‍' പുരസ്‌കാരം

തങ്ങള്‍ക്ക് കിട്ടിയ അംഗീകാരത്തില്‍ കുവൈത്ത് പവലിയൻ ആക്ടിംഗ് കമ്മീഷണർ ജനറലും, എൻവയോൺമെൻ്റ് പബ്ലിക് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറലുമായ എൻജിനീയർ സമീറ അൽ കന്ദരി സന്തോഷം പ്രകടിപ്പിച്ചു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
doha expo

കുവൈത്ത് സിറ്റി: ദോഹ ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സ്‌പോ 2023-ല്‍ ശ്രദ്ധേയമായി കുവൈത്തിന്റെ പങ്കാളിത്തം. എക്‌സ്‌പോയില്‍ കുവൈത്ത് പവലിയന്‍ 'മോസ്റ്റ് എജ്യുക്കേഷണല്‍' പുരസ്‌കാരം നേടി. ആധുനിക കൃഷി, സാങ്കേതികവിദ്യ, പരിസ്ഥിതി സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച എക്‌സിബിഷനില്‍ ഉണ്ടായിരുന്നത്.

Advertisment

തങ്ങള്‍ക്ക് കിട്ടിയ അംഗീകാരത്തില്‍ കുവൈത്ത് പവലിയൻ ആക്ടിംഗ് കമ്മീഷണർ ജനറലും, എൻവയോൺമെൻ്റ് പബ്ലിക് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറലുമായ എൻജിനീയർ സമീറ അൽ കന്ദരി സന്തോഷം പ്രകടിപ്പിച്ചു.

നിരവധി വിദ്യാഭ്യാസ പരിപാടികൾ, പ്രഭാഷണങ്ങൾ, ഇവൻ്റുകൾ എന്നിവയിലൂടെ പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്നതിൽ  കുവൈത്ത് പവലിയന്‍ പ്രധാന പങ്കു വഹിച്ചെന്ന് അവര്‍ പറഞ്ഞു.

പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പ്രഭാഷണങ്ങളിൽ ഏർപ്പെട്ട വിദഗ്ധരും പരിസ്ഥിതി പ്രേമികളും ഉൾപ്പെടെ നിരവധി സന്ദർശകരെ ആകർഷിക്കുന്നതിൽ പവലിയന്‍ വിജയിച്ചെന്നും അവര്‍ അഭിപ്രായപ്പെട്ടു. ആറ് മാസത്തെ പ്രദർശന കാലയളവിൽ പവലിയൻ്റെ വിജയത്തിന് സംഭാവന നൽകിയ എക്സിബിഷൻ സംഘാടകർക്കും ജീവനക്കാർക്കും അവർ നന്ദി പറഞ്ഞു.

ഇൻ്ററാക്ടീവ് സോണുകൾ, സിലിണ്ടർ മ്യൂസിയം, കുവൈത്ത് ഒയാസിസ് എന്നിവ ഉൾപ്പെടുന്ന കുവൈത്ത് പവലിയൻ വൈവിധ്യമാർന്ന അനുഭവങ്ങളാണ് പകര്‍ന്നത്. സമകാലിക കാർഷിക സാങ്കേതിക വിദ്യകൾ, സാങ്കേതിക കണ്ടുപിടിത്തങ്ങൾ, പരിസ്ഥിതി സുസ്ഥിരത എന്നിവയിലൂന്നിയായിരുന്നു എക്‌സിബിഷന്‍. 'ഗ്രീന്‍ ഡെസര്‍ട്ട്, ബെറ്റര്‍ എന്‍വയോണ്‍മെന്റ്' എന്ന സന്ദേശമുയര്‍ത്തി ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച ദോഹ ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സ്‌പോ വ്യാഴാഴ്ച സമാപിച്ചു.

Advertisment