Advertisment

ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയവ സ്റ്റോക്ക് ചെയ്യണം; സര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് കുവൈത്ത് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോ

ഇസ്രയേലിനെതിരായ ഇറാൻ ആക്രമണത്തെത്തുടർന്ന് മേഖലയിൽ സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ സര്‍ക്കാരിന് മുമ്പില്‍ വച്ച്‌ പത്തിന നിര്‍ദ്ദേശങ്ങളിലാണ് മിഷാൽ അൽ മന ഇക്കാര്യം ആവശ്യപ്പെട്ടത്.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
stock

കുവൈത്ത് സിറ്റി: ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയ അടിസ്ഥാനപരവും ആവശ്യമുള്ളതുമായ ചരക്കുകളുടെ  സ്റ്റോക്ക് സുരക്ഷിതമാക്കണമെന്ന്‌ കുവൈത്ത് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ മേധാവി മിഷാൽ അൽ മന. 

ഇസ്രയേലിനെതിരായ ഇറാൻ ആക്രമണത്തെത്തുടർന്ന് മേഖലയിൽ സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ സര്‍ക്കാരിന് മുമ്പില്‍ വച്ച്‌ പത്തിന നിര്‍ദ്ദേശങ്ങളിലാണ് മിഷാൽ അൽ മന ഇക്കാര്യം ആവശ്യപ്പെട്ടത്.

വിതരണ ശൃംഖലയിൽ തടസമുണ്ടായാലുള്ള മുന്‍കരുതല്‍ നടപടിയെന്നോണമാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങളെ ഏകോപിപ്പിക്കാന്‍ വിവിധ മന്ത്രാലയങ്ങളെയടക്കം ഉള്‍പ്പെടുത്തി അടിയന്തര സമിതി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment