Advertisment

രണ്ട് ഐഫോണുകള്‍, 10 വാച്ചുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ മോഷണം പോയി; പരാതിയുമായി കുവൈത്ത് പൗരന്‍

കുറ്റാരോപിതനായ വ്യക്തിയെ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും, ഇയാള്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചു. പരാതിക്കാരന്റെ വീട്ടില്‍ താന്‍ പോയിരുന്നെങ്കിലും ഒന്നും എടുത്തിട്ടില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു

New Update
kuwait police1

കുവൈത്ത് സിറ്റി: തന്റെ വീട്ടില്‍ നിന്ന് ഫോണുകളും, വാച്ചുകളുമടക്കം മോഷണം പോയെന്ന് സ്വദേശിയുടെ പരാതി. രണ്ട് ഐഫോണുകള്‍, 10 വാച്ചുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി മൈദാന്‍ ഹവല്ലി പൊലീസ് സ്റ്റേഷനിലാണ് കുവൈത്ത് പൗരന്‍ പരാതി നല്‍കിയത്.

കുറ്റാരോപിതനായ വ്യക്തിയെ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും, ഇയാള്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചു. പരാതിക്കാരന്റെ വീട്ടില്‍ താന്‍ പോയിരുന്നെങ്കിലും ഒന്നും എടുത്തിട്ടില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. നിലവില്‍ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. 

Advertisment