കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖല ആയ ഗ്രാൻഡ് ഹൈപ്പർ ഇനി ഷാബിലും. ഷാബിലെ പുതിയ ഔട്ട്ലറ്റ് ബുധനാഴ്ച വൈകീട്ട് 4.30 മുതൽ പ്രവർത്തനം ആരംഭിക്കും. പ്രത്യേക ക്ഷണിതാക്കളും ഗ്രാൻഡ് ഹൈപ്പർ ഉന്നത മാനേജ്മെന്റ് പ്രതിനിധികളും ഉദ്ഘാടനത്തിൽ പങ്കെടുക്കും. ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈത്തിലെ 41ാമത്തെ ഔട്ട്ലറ്റാണ് ഷാബിൽ ആരംഭിക്കുന്നത്.
ഷാബ് ബ്ലോക്ക് എട്ടിൽ മുഹമ്മദ് ദർവീഷ് അൽ അറാദി സ്ട്രീറ്റിലാണ് പുതിയ ഔട്ട്ലറ്റ്. ആറായിരം സ്ക്വയർ ഫീറ്റിൽ ഒറ്റ നിലയിൽ മികച്ച സൗകര്യത്തോടെയാണ് ഔട്ട്ലറ്റ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് മികച്ചതും ഗുണമേൻമ ഉള്ളതുമായ ഉൽപന്നങ്ങൾ സൗകര്യപൂർവം ഇവിടെ നിന്ന് തിരഞ്ഞെടുക്കാമെന്ന് ഗ്രാൻഡ് മാനേജ്മെന്റ് അറിയിച്ചു. ഉദ്ഘാടന ഭാഗമായി എല്ലാവിധ ഉൽപന്നങ്ങളും വിലക്കിഴിവിലും മിതമായ നിരക്കിലും ലഭിക്കും.