Advertisment

ഏഷ്യൻസ് ഇലവൻ ക്രിക്കറ്റ് ക്ലബ്ബ് കുവൈത്ത്‌ ടീം ജേഴ്‌സി പ്രകാശനം ചെയ്‌തു

ഏഷ്യൻ ഇലവൻ ക്രിക്കറ്റ് ക്ലബ്ബ് കുവൈറ്റ്‌ പുതിയ സീസണിലെക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്‌തു. സ്‌പോണ്‍സര്‍ ടീം ക്യാപ്റ്റൻ ഷിച്ചു ശ്രീധരനു ജേഴ്‌സി കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
asian eleven cricket club

കുവൈത്ത്‌  സാൽമിയ: ഏഷ്യൻ ഇലവൻ ക്രിക്കറ്റ് ക്ലബ്ബ് കുവൈറ്റ്‌ പുതിയ സീസണിലെക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്‌തു. ടീം ക്യാപ്റ്റൻ ഷിച്ചു ശ്രീധറിന്റെ അധ്യക്ഷതയിൽ സാൽമിയ ഐഐസി സെൻട്രൽ ഹാളി നടന്ന ചടങ്ങിൽ രതീഷ് വർക്കല സ്വാഗതം ആശംസിച്ചു. ടീം സ്‌പോണ്‍സര്‍മാരായ ജെ.ഡി ഡാനിയൽ (റോയൽ ടെക്‌നിക് കമ്പനി), അബ്ദുൾ റസാഖ് നിത്തെ എന്നിവർ ചേർന്ന് ടീം ക്യാപ്റ്റൻ ഷിച്ചു ശ്രീധരനു ജേഴ്‌സി കൈമാറികൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

asian eleven cricket club1

ബിജു സ്റ്റീഫൻ (ലീഗൽ സെൽ കുവൈറ്റ് പ്രസിഡൻന്റ്), താഹ, ഇർഫാദ്, ശ്രീജിത്ത് സുഭാഷ് , എമിൽ, സുജിത്ത് സുഭാഷ് എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. സീസണിലെ മികച്ച പ്ലയേഴ്‌സിനുള്ള ടീം സ്പോൺസർ ഫാൽക്കൻ പ്ലസിന്റെ അവാർഡുകൾ പ്ലേയ്‌സായ അബ്ദുള്ള മാമൂ, നളിൻ, ദിനേഷ്, മുനീർ, താഹ  എന്നിവർക്ക് നൽകി ആദരിച്ചു. വൈസ് ക്യാപ്റ്റൻ മുഹമ്മദ്‌ യാസീൻ യോഗത്തിന് നന്ദിയും പ്രകാശിപ്പിച്ചു.

Advertisment