Advertisment

കുവൈത്തില്‍ ഈജിപ്തുകാർക്കുള്ള തൊഴിൽ വിസ താൽക്കാലികമായി നിർത്തിവച്ചു

തൊഴിലുടമകൾ നൽകിയ പരാതികളെ തുടർന്നാണ് ഈജിപ്ഷ്യൻ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

New Update
Bh

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈജിപ്ഷ്യൻ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെയും വിശ്വസനീയമായ ഉറവിടങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിതരണ പ്രക്രിയയിൽ കൂടുതൽ മേൽനോട്ടം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. 

Advertisment

തൊഴിലുടമകൾ നൽകിയ പരാതികളെ തുടർന്നാണ് ഈജിപ്ഷ്യൻ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈത്ത് ഇതര ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഓരോ തൊഴിലാളിക്കും ഇൻഷുറൻസ് വാങ്ങാൻ ചില ഈജിപ്ഷ്യൻ അധികാരികൾ സമ്മർദ്ദം ചെലുത്തുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

റിക്രൂട്ട്‌മെൻ്റ് പ്രക്രിയയുടെ സുതാര്യതയെയും നീതിയെയും കുറിച്ച് ഇത്തരം സമ്പ്രദായങ്ങൾ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈജിപ്ഷ്യൻ തൊഴിലാളികളുടെ റിക്രൂട്ട്‌മെൻ്റിന്മേൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ആഭ്യന്തര മന്ത്രാലയവും സജീവമായി പ്രവർത്തിക്കുകയാണ്.

കുവൈത്ത് തൊഴിൽ വിപണിയുടെ പ്രത്യേക ആവശ്യങ്ങൾക്ക് അനുസൃതമായ ഉന്നത ബിരുദങ്ങളും പ്രത്യേക വൈദഗ്ധ്യവും ഉള്ള വ്യക്തികൾക്ക് മുൻഗണന നൽകും. ഈ നീക്കം റിക്രൂട്ട്‌മെൻ്റ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതിനും സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Advertisment