Advertisment

കുവൈത്തിലെ പ്രവാസികൾ അയക്കുന്ന പണത്തിൽ 28.47 ശതമാനം ഇടിവെന്ന് റിപ്പോര്‍ട്ട്‌

2022ൽ 5.406 ബില്യൺ ദിനാർ ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷം കുവൈറ്റിൽ നിന്നുള്ള പ്രവാസികൾ അയച്ചത് ഏകദേശം 3.867 ബില്യൺ ദിനാർ ആയിരുന്നുവെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
remitance

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍  അയക്കുന്ന പണത്തിൻ്റെ മൂല്യം 2023ൽ 28.47% കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 2022ൽ 5.406 ബില്യൺ ദിനാർ (17.588 ബില്യൺ ഡോളർ) ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷം കുവൈറ്റിൽ നിന്നുള്ള പ്രവാസികൾ അയച്ചത് ഏകദേശം 3.867 ബില്യൺ ദിനാർ (12.581 ബില്യൺ ഡോളർ) ആയിരുന്നുവെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Advertisment

2022 ലെ 5.48 ബില്യൺ ദിനാറിനെ അപേക്ഷിച്ച്, 2023 ൽ വിദേശത്തുള്ള കറൻ്റ് ട്രാൻസ്ഫറുകളുടെ അറ്റ മൂല്യത്തിലെ ദ്വിതീയ വരുമാന അക്കൗണ്ട് കമ്മി 3.97 ബില്യൺ ദിനാറായി കുറഞ്ഞുവെന്ന്  സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്  പുറപ്പെടുവിച്ച സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

ചരക്കുകൾ, സേവനങ്ങൾ, വരുമാനം എന്നിവയുമായി ബന്ധപ്പെട്ട് കുവൈത്തിൻ്റെ കറൻ്റ് അക്കൗണ്ട് മിച്ചത്തിൻ്റെ മൂല്യം 2022 ലെ 1.93 ബില്യൺ ദിനാറിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 18.13% കുറഞ്ഞ് 1.58 ബില്യൺ ദിനാറായി. മർച്ചൻഡൈസ് ബാലൻസ് മിച്ചം കുറഞ്ഞതും കുവൈത്തിൻ്റെ നിലവിലെ ബാലൻസ് ഓഫ് പേയ്‌മെൻ്റിലെ അറ്റക്കമ്മിയിലെ വർദ്ധനവുമാണ് കറൻ്റ് അക്കൗണ്ടിലെ ഈ ഇടിവിന് കാരണം. 

 

Advertisment