Advertisment

കോഴിക്കോട് ജില്ലാ അസോ. കുവൈറ്റ് സംഘടിപ്പിക്കുന്ന 'കോഴിക്കോട് ഫെസ്റ്റ്' മെയ് മൂന്നിന്‌

കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് പതിനാലാം വാർഷികാഘോഷം മെഡക്സ് മെഡിക്കൽ കെയർ 'കോഴിക്കോട് ഫെസ്റ്റ്' മെയ്‌ 3 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ മാമുക്കോയനഗറിൽ നടത്തും

New Update
kdak1

കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് പതിനാലാം വാർഷികാഘോഷം മെഡക്സ് മെഡിക്കൽ കെയർ 'കോഴിക്കോട് ഫെസ്റ്റ്' മെയ്‌ 3 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ മാമുക്കോയനഗറിൽ നടത്തും.

Advertisment

ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിൽ നിന്ന് പ്രവാസികളായി കുവൈത്തിന്റെ മണലാരണ്യത്തിൽ എത്തിചേർന്നവർ  അവരുടെ സന്തോഷവും ആഘോഷങ്ങളും നാടിനോടുള്ള കരുതലിനും വേണ്ടി രൂപീകരിച്ച സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും കൂട്ടായ്മയാണ് കോഴിക്കോട് ജില്ലാ അസോസിയേഷൻ.

 ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറം കോഴിക്കോട് ജില്ലയുടെ സാംസ്കാരിക മുഖമായി അസോസിയേഷൻ കഴിഞ്ഞ പതിനാല് വർഷമായി കുവൈറ്റിൽ പ്രവർത്തിച്ചുവരുന്നു. പ്രയാസമനുഭവിക്കുന്ന നിർദ്ധനരും, നിരാലംബരുമായവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കാരുണ്യം പദ്ധതി,  അസോസിയേഷൻ രൂപീകൃതമായതു മുതൽ നാളിതുവരെ ക്യാൻസർ, വ്യക്കരോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി ഗുരുതരമായ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിച്ചുകൊണ്ടിരിക്കയാണ്.

kdak

ഇതിനോടൊപ്പം തന്നെ അസോസിയേഷൻ അംഗങ്ങളുടെ ചികിത്സാ സഹായവും കുടുംബക്ഷേമ പദ്ധതി പ്രകാരം മരണപെടുന്ന അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കുള്ള സാമ്പത്തിക സഹായവും കാലതാമസം നേരിടാതെ വിതരണം ചെയ്തു വരുന്നു. കോഴിക്കോട് ജില്ലാ കേന്ദ്രമാക്കിയുള്ള ഇത്തരം ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് ഒട്ടനവധി അപേക്ഷകൾ ആണ് നമ്മുടെ മുന്നിൽ എത്താറുള്ളത്. 

കോഴിക്കോടിന്റെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ചു കൊണ്ട് മതസൗഹാർദ്ദം പരിപോഷിപ്പിക്കാനുതകുന്ന വിവിധ ആഘോഷങ്ങൾ അസോസിയേഷൻ സംഘടിപ്പിക്കാറുണ്ട്. ഇഫ്ത്താർ സംഗമം, ഓണം, ഈദ് ആഘോഷം, ക്രിസ്തുമസ് പുതുവത്സരാഘോഷം എന്നിവ ഇതിൽപെടുന്നവയാണ്. ഈ പരിപാടികളെല്ലാം തന്നെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. അസോസിയേഷന്റെ കീഴിൽ മഹിളകൾക്കായി മഹിളാവേദിയും കുട്ടികൾക്കായി ബാലവേദിയും പ്രവർത്തിച്ചു വരുന്നു. 

ഇത്തവണത്തെ ആഘോഷ പരിപാടികളിൽ നാട്ടിൽ നിന്ന് എട്ടോളം കലാകാരന്മാർ ആണ് കുവൈത്തിൽ എത്തുന്നത്. ശ്യാം മില്ലേനിയം, ഫാസില ബാനു, സ്നേഹ അശോക്, ഷാനിഫ്, മുസവ്വിർ തുടങ്ങിയ ഗായകരും നബീൽ, മുബഷിർ, ഹകീം അടങ്ങുന്ന ഓർക്കസ്ട്രാ ടീമും ആണ് കോഴിക്കോട് ഫെസ്റ്റ് 2024-ന്റെ സംഗീത വിരുന്ന് നയിക്കുന്നത്. കൂടാതെ അസോസിയേഷൻ മഹിളാവേദി, ബാലവേദി ടീമുകളുടെ നൃത്താവിഷ്കാരവും അരങ്ങിലെത്തുന്നു.

 പ്രവർത്തനങ്ങൾക്ക് കുവൈറ്റ് സമൂഹത്തിൽ നിന്ന് നിർലോഭമായ സഹായ സഹകരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ഓരോ പരിപാടികളും പ്രവാസി സമൂഹത്തിന്റെ മുന്നിലെത്തിക്കുന്ന കുവൈറ്റിലെ പത്രദൃശ്യമാധ്യമ മേഖലയിലെ പ്രവർത്തകരെ നന്ദിയോടെ ഈ വേളയിൽ സ്മരിക്കുവെന്ന് സംഘാടകര്‍ അറിയിച്ചു.

 കോഴിക്കോട് ഫെസ്റ്റ് 2024 വൻ വിജയമാക്കുവാൻ നിങ്ങളുടെ പരിപൂർണ്ണ സഹകരണം അഭ്യർത്ഥിക്കുന്നതോടൊപ്പം എല്ലാവരെയും മംഗോഹൈപ്പറിന്റെസഹകരണത്തോടെനടത്തുന്നമെഡക്സ് മെഡിക്കൽ കെയർ കോഴിക്കോട് ഫെസ്റ്റ് 2024-ലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു.

നജീബ് പി.വി (പ്രസിഡണ്ട്), ജാവേദ് ബിൻഹമീദ്  (ജനറൽ സെക്രട്ടറി), സന്തോഷ്‌ കുമാർ(ട്രഷറർ), ഹനീഫ്.സി (ജനറൽ കൺവീനർകോഴിക്കോട് ഫെസ്റ്റ് 2024), ജുനൈസ്. കെ (ഓപറേഷൻ മാനേജർ മെഡക്സ് മെഡിക്കൽ കെയർ), മുഹമ്മദ്‌ അലി (ഓപറേഷൻ മാനേജർ മംഗോ ഹൈപ്പർ), ഹസീന അഷ്‌റഫ് (പ്രസിഡണ്ട്മഹിളാവേദി), രേഖ (ജനറൽ സെക്രട്ടറി മഹിളാവേദി) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment