Advertisment

ഗാര്‍ഹിക തൊഴിലാളികളുടെ സേവനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുവൈത്തില്‍ മുന്നറിയിപ്പ്‌

ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പാണ് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. 

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwait city1

കുവൈത്ത് സിറ്റി: മണിക്കൂറില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് സമീപിക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി ഇടപഴകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്തില്‍ നിര്‍ദ്ദേശം.

ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പാണ് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇത്തരത്തിലുള്ള വാഗ്ദാനങ്ങളിലൂടെ തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. 

Advertisment