കുവൈത്ത് സിറ്റി: പത്രപ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള റാങ്കിംഗില്‍ നില മെച്ചപ്പെടുത്തി കുവൈത്ത്. 2024-ലെ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തോളമായി കുവൈത്ത് പത്ര സ്വാതന്ത്ര്യം ഭാഗികമായി വീണ്ടെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് 130-ാമതാണ്. 2023ല്‍ ഇത് 154 ആയിരുന്നു.
നോര്‍വെയാണ് പട്ടികയില്‍ ഒന്നാമത്. എറിത്രിയ ഏറ്റവും അവസാന സ്ഥാനത്തും. ജിസിസിയില്‍ കുവൈത്ത് രണ്ടാം സ്ഥാനത്തുണ്ട്. അറബ് തലത്തില്‍ ആറാമതും.