Advertisment

കുവൈത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് 22,897 പൗരന്മാർക്കും പ്രവാസികൾക്കും

ഏറ്റവും കൂടുതൽ യാത്രാ നിരോധനം രേഖപ്പെടുത്തിയത് അഹമ്മദി ഗവർണറേറ്റിലാണ്. ഫർവാനിയ, ഹവല്ലി, ക്യാപിറ്റൽ, മുബാറക് അൽ കബീർ ഗവർണറേറ്റുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

New Update
kuwait cityy.jpg

കുവൈത്ത് സിറ്റി: കുവൈത്തില്‍ 2024ലെ ആദ്യ മൂന്ന് മാസങ്ങളിൽ 22,897 പൗരന്മാർക്കും പ്രവാസികൾക്കും യാത്രാ വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 11,654 പൗരന്മാരുടെയും പ്രവാസികളുടെയും യാത്രാ വിലക്ക് നീക്കുകയും ചെയ്തു.

മേൽപ്പറഞ്ഞ കാലയളവിൽ ഏറ്റവും കൂടുതൽ യാത്രാ നിരോധനം രേഖപ്പെടുത്തിയത് അഹമ്മദി ഗവർണറേറ്റിലാണ്. ഫർവാനിയ, ഹവല്ലി, ക്യാപിറ്റൽ, മുബാറക് അൽ കബീർ ഗവർണറേറ്റുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Advertisment