Advertisment

ചെറുമകന്‍ സ്ത്രീകളുടെ ശുചിമുറിയില്‍ പ്രവേശിച്ചതിന് വയോധികയ്ക്ക് മര്‍ദ്ദനം; കുവൈത്തില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവ്‌

ഇതുസംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും, ക്യാമറ ദൃശ്യങ്ങളും വയോധികയുടെ അഭിഭാഷകന്‍ ഹാജരാക്കി. 5001 കുവൈത്തി ദിനാര്‍ നഷ്ടപരിഹാരമായി വേണമെന്നും അഭിഭാഷകന്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
court order1

കുവൈത്ത് സിറ്റി: വയോധികയെ മര്‍ദ്ദിച്ച കുവൈത്ത് സ്വദേശിനിക്ക് അഞ്ച് വര്‍ഷം തടവ്. ക്രിമിനല്‍ കോടതിയുടേതാണ് വിധി. വയോധികയുടെ ചെറുമകന്‍ സ്ത്രീകളുടെ ശുചിമുറിയില്‍ കയറിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഒരു മാളിലാണ് സംഭവം നടന്നത്. 

പ്രതി കുട്ടിയോട് ആക്രോശിക്കുകയും, വയോധികയെ തള്ളുകയും ചെയ്തുവെന്നാണ് കേസ്. ഇതുസംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും, ക്യാമറ ദൃശ്യങ്ങളും വയോധികയുടെ അഭിഭാഷകന്‍ ഹാജരാക്കി. 5001 കുവൈത്തി ദിനാര്‍ നഷ്ടപരിഹാരമായി വേണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

Advertisment