Advertisment

ട്രാക്ക് സാമ്പത്തിക സഹായം കൈമാറി

മുബാറക്ക് അൽ കബീർ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ട ട്രാക്കിന്റെ അംഗമായിരുന്ന മുരുകന്റെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറി. 

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
thiruvananthapuram non resident association of kuwait

കുവൈത്ത് സിറ്റി : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) കുവൈത്തിൽ കഴിഞ്ഞ മാസം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുബാറക്ക് അൽ കബീർ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ട ട്രാക്കിന്റെ അംഗമായിരുന്ന മുരുകന്റെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറി. 

തിരുവനന്തപുരം മണക്കാട് അമ്മൻ കോവിൽ തേരകം ജംഗ്ഷനിലുള്ള മുരുകന്റെ വസതിയിൽ വച്ച് ട്രാക്ക് ചാരിറ്റി/ജോയിന്റ് ട്രഷറർ കൃഷ്ണരാജും, ട്രാക്ക് ഉപദേശക സമിതി അംഗം രാജേഷ് നായരും ചേർന്ന്  മുരുകന്റെ മാതാപിതാക്കൾക്ക് രണ്ടാമത്തെ ഗഡുവായ ഒരുലക്ഷത്തി രണ്ടായിരത്തി മുന്നൂറ്റി നാൽപ്പത്തോൻമ്പതു രൂപ നാൽപത്തിയഞ്ച് പൈസ ( 102,349.45 ) കൈമാറി. 

  ജില്ലയിലെ പ്രമുഖ സാമൂഹിക പ്രവർത്തകരും   തദവസരത്തിൽ  സന്നിഹിതരായിരുന്നു. കഴിഞ്ഞ മാസം ആദ്യ ഗഡുവായി അമ്പത്തിരണ്ടായിരത്തി അറുന്നൂറ്റിമുപ്പത്തോൻമ്പത് രൂപ ( 52,639.00 ) മുരുകന്റെ കുടുംബത്തിന് ട്രാക്ക് നൽകിയിരുന്നു.

Advertisment