Advertisment

യുഎസ് ഹൗസിലേക്കുള്ള പ്രത്യേക വോട്ടെടുപ്പിൽ   റിപ്പബ്ലിക്കൻ സീറ്റ് ഡെമോക്രാറ്റ് പിടിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hgfdertyu

ന്യൂയോർക്ക് : യുഎസ് കോൺഗ്രസിന്റെ അധോസഭയിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്കു വൻ വിജയം. റിപ്പബ്ലിക്കൻ റെപ്. ബ്രയാൻ ഹിഗ്ഗിൻസ് ഒഴിഞ്ഞ സീറ്റ് സ്റ്റേറ്റ് സെനറ്റ് അംഗം തിമോത്തി കെന്നഡി പിടിച്ചെടുത്തു. 26ആം ഡിസ്ട്രിക്ടിൽ റിപ്പബ്ലിക്കൻ ഗാരി ഡിക്‌സനെയാണ് അദ്ദേഹം തോൽപിച്ചത്. 62% വോട്ടെണ്ണിയപ്പോൾ കെന്നഡിയുടെ ലീഡ് 67--34 ആയിരുന്നു. 

Advertisment

ഇതോടെ ഹൗസിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷം വീണ്ടും കുറഞ്ഞു. നിർണായക നിയമ നടപടികൾക്കു സ്പീക്കർ മൈക്ക് ജോൺസണു കിട്ടുന്ന ഭൂരിപക്ഷം വെറും ഒരൊരൊറ്റ വോട്ടാണ്. 

റിപ്പബ്ളിക്കൻ പ്രവർത്തനത്തിൽ മനസ് മടുത്താണ് ഫെബ്രുവരിയിൽ ഹിഗ്ഗിൻസ് രാജി വച്ചത്.

 

 

US House Democrat
Advertisment