Advertisment

യുദ്ധവിരുദ്ധ പ്രക്ഷോഭം: ഇന്ത്യന്‍ വിദ്യാര്‍ഥിനി യുഎസില്‍ അറസ്ററിലായി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
sdbsfgbavd

ന്യൂയോര്‍ക്ക്: യുഎസിലെ പ്രിന്‍സ്ററണ്‍ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ വംശജ അടക്കം 2 ബിരുദവിദ്യാര്‍ഥികള്‍ അറസ്ററില്‍. ഇസ്രയേലിന്റെ പലസ്തീന്‍ ആക്രമണം അടക്കമുള്ള യുദ്ധങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തിയതിനാണ് നടപടി.

Advertisment

കോയമ്പത്തൂരില്‍ ജനിച്ച് കൊളംബസില്‍ വളര്‍ന്ന അചിന്ത്യ ശിവലിംഗമാണ് അച്ചടക്കനടപടി നേരിട്ട ഇന്ത്യന്‍ വിദ്യാര്‍ഥിനി. അറസ്ററിലായവരെ നിലവില്‍ ക്യാംപസില്‍നിന്നു വിലക്കിയിരിക്കുകയാണ്.

നൂറിലേറെ വിദ്യാര്‍ഥികള്‍ സമരപ്പന്തല്‍ കെട്ടി പലസ്തീന്‍ അനുകൂല ധര്‍ണ നടത്തുകയും, ഇസ്രയേലില്‍നിന്നുള്ള പണം സ്വീകരിക്കുന്നതു സര്‍വകലാശാല നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണു അചിന്ത്യ, ഹസന്‍ സായിദ് എന്നിവരെ അറസ്ററ് ചെയ്തത്. മറ്റുള്ളവരെ ബലം പ്രയോഗിച്ചു ഒഴിപ്പിച്ചു.

ഒരാഴ്ചയ്ക്കിടെ യുഎസിലെങ്ങും യുദ്ധവിരുദ്ധ സമരങ്ങളില്‍ 550 വിദ്യാര്‍ഥികള്‍ അറസ്ററിലായി. ഹാര്‍വഡ്, കൊളംബിയ അടക്കം പ്രമുഖ ക്യാംപസുകളെല്ലാം സമരക്കാരെ നീക്കം ചെയ്യാന്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. അറ്റ്ലാന്റ ഇമോറി യൂണിവേഴ്സിറ്റിയില്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ കൊളംബിയ സര്‍വകലാശാല ക്യാംപസില്‍ സമരപ്പന്തലുകള്‍ നീക്കാന്‍ കേന്ദ്രസേനയെ വിളിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. 

Indian student arrested
Advertisment