Advertisment

ബൈഡൻ പുതിയ ദേശീയ സർവേയിൽ ട്രംപിനെ പിന്നിലാക്കി; മുന്നേറ്റത്തിനു പിന്നിൽ സ്ത്രീ വോട്ടർമാരും കോളജ് ബിരുദ ധാരികളും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
888888888
വാഷിംഗ്ടൺ: വനിതകളുടെ പിന്തുണയിൽ പ്രസിഡന്റ് ജോ ബൈഡനു കുതിപ്പ്. ക്വിനിപിയാക് യൂണിവേഴ്സിറ്റി നടത്തിയ പുതിയ ദേശീയ സർവേയിൽ ബൈഡൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു മേൽ 6% ലീഡ് നേടി: 50%-- 44. 
Advertisment

ഡിസംബറിൽ ഇതേ പോളിംഗിൽ ബൈഡനു 47-46 ലീഡ് ആണ് ഉണ്ടായിരുന്നത്. മുന്നേറ്റത്തിനു സഹായിച്ചത് 58% സ്ത്രീ വോട്ടർമാരുടെ പിന്തുണയും 62% കോളജ് ബിരുദമുള്ളവരുടെ പിന്തുണയുമാണ്. 

സ്ത്രീകളുടെ പിൻതുണ ശ്രദ്ധിക്കേണ്ട വിഷയമാണെന്നു പോളിംഗ് അനലിസ്റ്റ് ടിം മലോയ് പറയുന്നു. ബൈഡനു ലീഡിൽ എത്താൻ കഴിഞ്ഞത് ആഴ്ചകളായി കാണുന്ന ഈ പ്രത്യേകതയാണ്. 

പ്രത്യുല്പാദന വിഷയത്തിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും നയിക്കുന്നത്. 

പുരുഷന്മാരിൽ 53% ട്രംപിനെ തുണയ്ക്കുന്നതായി സർവേ കണ്ടെത്തി. എന്നാൽ സ്വതന്ത്ര വോട്ടർമാരിൽ 40% മാത്രമേ അദ്ദേഹത്തോടൊപ്പമുള്ളൂ. 

2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനാർഥി രംഗപ്രവേശം ചെയ്‌താലും ബൈഡൻ ലീഡ് നിലനിർത്തുന്നു. അഞ്ചു സ്ഥാനാർഥികൾ ഉൾപ്പെട്ട മത്സരത്തിൽ ബൈഡൻ 39%, ട്രംപ് 37%, സ്വതന്ത്ര സ്ഥാനാർഥികളായ റോബർട്ട് കെന്നഡി ജൂനിയർ 14%, കോർണെൽ വെസ്റ്റ് 3%, ഗ്രീൻ പാർട്ടിയുടെ ജിൽ സ്റ്റീൻ 2% എന്നിങ്ങനെയാണ് നില. 

ട്രംപിനു ഹിസ്പാനിക് വോട്ടർമാരിൽ പിന്തുണ 47%ഉണ്ട്. ബൈഡനു 45% മാത്രം. എന്നാൽ കറുത്ത വർഗക്കാരിൽ 16% മാത്രമേ ട്രംപിനെ തുണയ്ക്കുന്നുള്ളു. 

ബൈഡനു വലിയ ഉത്തേജനമാണ് ഈ സർവേ. റിയൽക്ലിയർപൊളിറ്റിക്‌സ് ശരാശരി പോളിംഗിൽ അദ്ദേഹം ട്രംപിനു പിന്നിലാണ്: 47.1% -- 44.6%. നിക്കി ഹേലി ആവട്ടെ, 5% ലീഡിൽ ബൈഡനെ തോൽപിക്കും എന്നാണ് പോളിംഗ് (47--42). എന്നാൽ അഞ്ചു സ്ഥാനാർഥികൾ വരുമ്പോൾ ബൈഡൻ 36%, ഹേലി 29%, കെന്നഡി ജൂനിയർ 21%, വെസ്റ്റ് 3%, സ്റ്റീൻ 2% എന്നാണ് നില. 

റിപ്പബ്ലിക്കൻ മത്സരത്തിൽ 77% ദേശീയ വോട്ടർമാർ ട്രംപിനൊപ്പം നിൽക്കുമ്പോൾ ഹേലിയുടെ കൂടെ 21% മാത്രം. 

ഡെമോക്രാറ്റിക് പാർട്ടിയിൽ ബൈഡനു 78% പേർ തുണയുണ്ട്. മേരിയാൻ വില്യംസണ് 11%, ഡീൻ ഫിലിപ്സിനു 6%. 

2023 ജൂണിൽ ക്വിനിപിയാക് സർവേ ആരംഭിച്ച ശേഷം ഏറ്റവും ഉയർന്ന തൊഴിൽ അംഗീകാരം ഇക്കുറി ബൈഡനു കിട്ടി: 41%. പക്ഷെ അദ്ദേഹത്തെ തള്ളിക്കളയുന്നവർ 55% ഉണ്ട്. ഭിന്നതയുള്ളവർ സമ്പദ് രംഗം (55%), വിദേശരംഗം (58%), തെക്കൻ അതിർത്തി (65%), മിഡിൽ ഈസ്റ്റ് യുദ്ധം (58%). 

അതിർത്തി പ്രശ്നം പ്രതിസന്ധിയാണെന്നു 61% പേർ പറയുന്നു. അതിൽ 81% റിപ്പബ്ലിക്കൻ വിഭാഗവും 43% ഡെമോക്രാറ്റുകളും ഉണ്ട്. സ്വതന്ത്രർ 60% വരെയും. 

ജനുവരി 25-29നു ഫോണിൽ നടത്തിയ സർവേയിൽ 1,650 പേരാണ് പങ്കെടുത്തത്. പിഴവ് മാർജിൻ 2.4%. 

ബുധനാഴ്ച ബ്ലൂംബെർഗ് ന്യൂസ്/ മോർണിംഗ് കൺസൾട് പുറത്തു വിട്ട സർവേയിൽ ബൈഡൻ ഏഴു പോർക്കള സംസ്ഥാനങ്ങളിൽ ട്രംപിനെക്കാൾ പിന്നിലാണ്. അതിൽ ആരും 2020ൽ അദ്ദേഹം ജയിച്ചതുമാണ്. അരിസോണയിൽ ട്രംപ് 47%-44% നേടി മുന്നിൽ. ജോർജിയ 49%-41%, മിഷിഗൺ 47%-42%, നെവാഡ 48%-40%, നോർത്ത് കരളിന 49%-39%, പെൻസിൽവേനിയ 48%-45%, വിസ്കോൺസിൻ 49%-44%.

joe biddenn
Advertisment