Advertisment

"പൗരത്വ ഭേദഗതി നിയമം: പിണറായി സർക്കാർ കൈകൊണ്ട നിലപാട് മതേതര കേരളത്തിന്റെ പുണ്യവും വർത്തമാന ഇന്ത്യയുടെ ഭാഗ്യവുമാണ്": ഖാസിം കോയ

New Update
njikop

പൊന്നാനി: പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധവും വിവേചനപരവുമാണെന്നും അതിനാൽ തന്നെ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ പറഞ്ഞു. പരിശുദ്ധ റംസാൻ മാസം ആരംഭിക്കുന്ന അവസരത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം സമൂഹം ജീവിക്കുന്ന ഇന്ത്യയുടെ ഭരണകൂടം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതായി പ്രഖ്യാപിച്ചത്. ലോകത്തെങ്ങുമുള്ള മുസ്ലിംകൾ ഇന്ത്യയിലെ മുസ്ലിംകളോട് ഇന്ത്യൻ ഭരണകൂടം കാണിക്കുന്ന സമീപനത്തിൽ ദുഖിതരും ആശങ്കാകുലരുമാണെന്നും ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ഖാസിം കോയ ചൂണ്ടിക്കാട്ടി.

Advertisment

മതേതര രാജ്യത്ത് മതപരമായ ചേരിതിരിവുണ്ടാക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ആസൂത്രിത ഗൂഢാലോചനയും രാഷ്ട്രീയ മുതലെടുപ്പുമാണ് ഈ ജനദ്രോഹ, വിവേചന നിയമത്തിലൂടെ വ്യക്തമാകുന്നത്. എന്നാൽ, സംഘപരിവാറിൻ്റെ തീവ്രഹിന്ദുത്വ അജണ്ടയുടെ ഭാഗമായുള്ള പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കം , മതനിരപേക്ഷ ഇന്ത്യ തള്ളിക്കളയുമെന്ന് പ്രസ്താവനയിൽ ഖാസിം കോയ പ്രത്യാശ പ്രകടിപ്പിച്ചു. നിയമം സംബന്ധിച്ച് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ നടക്കുന്ന നിയമ യുദ്ധത്തിൽ രാജ്യം പ്രതീക്ഷയർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. അപ്രകാരം, ഒരു വിഭാഗത്തെ മാത്രം നിഷ്കാശനം ചെയ്യാമെന്ന വ്യാമോഹം മേദി സർക്കാർ ഉപേക്ഷിക്കുന്നതാണ് ഉചിതമെന്നും പ്രസ്താവന ഓർമിപ്പിച്ചു.

അതോടൊപ്പം, "നമ്മുടെ സംസ്ഥാനവും അവിടുത്തെ സർക്കാരും അതിന്റെ നായകനും ഇക്കാര്യത്തിൽ തുടക്കം മുതൽ എടുത്ത തീരുമാനവും നടത്തിയ പ്രഖ്യാപനവും ധീരവും കരളുറപ്പുള്ളതുമാണ്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്.

"മത - ജാതി ഭേദമെന്യേ എല്ലാ വിഭാഗങ്ങളേയും കോർത്തിണക്കിയുള്ള ജനകീയ പ്രക്ഷോഭത്തിലൂടെയാണ് കേരള ജനത പൗരത്വ ഭേദഗതിക്കെതിരെ അണിനിരക്കുക. അതിനു നേതൃത്വം നൽകാൻ പിണറായി വിജയൻ നയിക്കുന്ന ഇടത് സർക്കാർ മുന്നിലുണ്ടാവുകയെന്നത് മതേതര കേരളത്തിന്റെ പുണ്യവും വർത്തമാനകാല ഇന്ത്യയുടെ ഭാഗ്യവുമാണ്" - ഖാസിം കോയയുടെ പ്രസ്താവന തുടർന്നു.

സംഘപരിവാർ സർക്കാരിന്റെ പൗരത്വ ഭേദഗതി നീക്കത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തു ഏകണ്ഠമായി പ്രമേയം പാസാക്കാനാക്കിയതിലൂടെ കേരളം രാജ്യത്തിന് പ്രതീക്ഷ നൽകുകയാണ്. കേരളത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യത്യസ്ത രീതിയിൽ ഇടതുപക്ഷ സർക്കാറും സംസ്ഥാനത്തെ വ്യത്യസ്ത സംഘടനകളും ശക്തമായ പ്രതിഷേധമുയർത്തി. അതിപ്പോഴും അതിശക്തമായ വികാരത്തിൽ അലയടിച്ചു കൊണ്ടിരിക്കുകയുമാണ്.

"കേരളത്തിന്റെ സവിശേഷതയായ ഇടതുപക്ഷ മനസ്സ് ആണ് സംസ്ഥാനം ഇന്നും ഉയർത്തിപ്പിടിക്കുന്ന മതേതര മുഖത്തിന്റെ മുഖ്യഅടിത്തറയെന്നും അതിനെ ക്ഷയിപ്പിക്കാനുള്ള ശ്രമം രാഷ്ട്രീയമായും സാമൂഹ്യമായുമുള്ള ആത്മഹത്യയായിരിക്കുമെന്നും ഖാസിം കോയ മുന്നറിയിപ്പ് നൽകി.

CITIZENSHIP AMENDMENT ACT
Advertisment