Advertisment

അമേരിക്കയിലെ കോൺഗ്രസ്‌ പ്രവർത്തകർ കെ.പി.സി.സിയുടെ സമ്പത്തും അവകാശവുമാണ്: കെ സുധാകരൻ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
gvhbgujhygtfdesw5678

ഫ്ലോറിഡാ: ഫ്ലോറിഡായിലെ ഫോർട്ട്‌ ലോഡർഡേലിൽ ഓ.ഐ.സി.സി യുടെ ഫ്ലോറിഡാ  ചാപ്റ്റർ ഉൽഘാടനം ചെയ്‌ത കെ പി സി സി പ്രസിഡന്റ്‌ കെ. സുധാകരൻ അമേരിക്കയിലും  നാട്ടിൽനിന്നും ലഭിച്ച രാഷ്ട്രീയ തിരിനാളം കത്തി ജ്വലിപ്പിക്കാൻ ശ്രമിക്കുന്ന  കോൺഗ്രസ്‌ പ്രവർത്തകരെയും നേതാക്കളെയും  അഭിനന്ദിച്ചു. ഇവിടത്തെ പ്രവർത്തകരുടെ ആവേശവും പാർട്ടിയോടുള്ള പ്രതിബദ്ധതതയും ഇവിടെ വന്നതിനുശേഷം തനിക്കു നേരിൽ കാണാൻ സാധിച്ചു. കെ പി സി സി നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. 

Advertisment

വിദേശത്തെ മലയാളി കോൺഗ്രസ് പ്രവർത്തകരുടെ അവകാശം കെ പിസി സി ക്കു തന്നെയാണ്‌. ഈ സ്ഥലത്തുള്ള എല്ലാ മലയാളികളിലും കോൺഗ്രസിന്റെ രാഷ്ട്രീയ ആവേശം പകർത്തി പരമാവധി ആളുകളെ ഓ.ഐ.സി.സിയിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഓ ഐ സി സി പ്രസിഡന്റ്‌ ജോർജി വർഗീസ് തന്റെ ആധ്യക്ഷ പ്രസംഗത്തിൽ കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ്‌ പാർട്ടി അധികാരത്തിൽ വരേണ്ടത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിവൃദ്ധിക്കും നിലനിൽപ്പിനും അഅത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി. 

പത്ത് വർഷത്തിലധികമായി ഫ്ലോറിഡായിൽ പ്രവർത്തിച്ചിരുന്ന ഐ.എൻ.ഓ.സി പിൽകാലത്തു ഐ.ഓ.സി ആയി പ്രവർത്തിച്ചു. ബിനു ചിലമ്പത്തു ആയിരുന്നു ഐ.ഓ.സി പ്രസിഡന്റ്‌. എന്നാൽ കെ.പി.സി.സി യുടെ ആഭിമുഖ്യത്തിൻ, ഓ.ഐ.സി.സി അമേരിക്കയിൽ രൂപീകരിച്ചപ്പോൾ തങ്ങൾ ഏക അഭിപ്രായത്തോടെ ജനറൽബോഡി തീരുമാന പ്രകാരം ഓ.ഐ.സി.സി യായി രൂപം കൊണ്ടു. 

കഴിഞ്ഞ ഒരു വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന ഓ.ഐ.സി.സി ഫ്ലോറിഡാ ഘടകത്തിന്റെ ഉൽഘാടനം കെ പി സി സി പ്രസിഡന്റ്‌ ദീപം തെളിയിച്ചു ഔദ്യഗികമായി നിർവഹിച്ചു. 

ഓ.ഐ.സി.സി നോർത്ത് കരോലീന ചാപ്റ്ററും ഇതിനോടൊപ്പം ഉൽഘാടനം ചെയ്‌തു. 

ഓ.ഐ.സി.സി നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ ഫ്ലോറിഡായിലെ കോൺഗ്രസ്‌ പ്രവർത്തകരുടെഏകോപിച്ചുള്ള പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. അമേരിക്കയിലെ കോൺഗ്രസുകാർ ഒറ്റക്കെട്ടായി  അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ശക്തിയേകുവാൻ അദ്ദേഹം ആഹ്വാനം ചെയ്‌തു. സെക്രട്ടറി ജോർജ് മാലിയിൽ സ്വാഗത പ്രസംഗത്തിൽ ഫ്ലോറിഡായിലെ ഓ.ഐ.സി.സി യുടെ ഉത്ഭവവും വളർച്ചയും വിശദീകരിച്ചു. ഓ.ഐ.സി.സി യിലെ മിക്ക അംഗങ്ങളും ഐ.ഓ.സി-യൂ എസ് എ യുടെ  അംഗത്വം ഉള്ളവരാണ്. 

ഓ ഐ സി സി ഫ്ലോറിഡാ ചെയർപേഴ്സൺ  ബിനു ചിലമ്പത്തു, റീജിയണൽ ചെയർമാൻ ജോയികുറ്റ്യാനി, നോർത്ത് കരോലീന യൂണിറ്റ് പ്രസിഡന്റ്‌ സിബിൻ തോമസ് എന്നിവർ പ്രസംഗിച്ചു. 

റീജിയണൽ പ്രസിഡന്റ്‌ സാജൻ കുര്യൻ, നാഷണൽ വൈസ് പ്രസിഡന്റ്‌ ഡോ. മാമ്മൻ സി ജേക്കബ് എന്നിവർ എം.സി മാരായിരുന്നു. മെമ്പർഷിപ് കമ്മിറ്റി കോർഡിനേറ്റർ സേവി മാത്യു 158 അംഗങ്ങളുടെ ഓ.ഐ.സി.സി അംഗത്വ അപേക്ഷകൾ കെ.പി.സി.സി പ്രസിഡന്റിനു കൈമാറി. 

കെ. സുധാകരന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു കൊണ്ടുള്ള വിജ്ഞാപനം, സാജൻ കുരിയന്റെ ആമുഖ പ്രസ്താവനയോടെ കൂപ്പർ സിറ്റി മേയർ ഗ്രേഗ് റോസ് കൈമാറി. 

ട്രഷറർ മാത്തുക്കുട്ടി തുമ്പമൺ നന്ദി രേഖപ്പെടുത്തി. ഡോ. സുനിൽ കുമാർ, ബ്രോവാർഡ് ഹെൽത്ത്, കേരളസമാജം പ്രസിഡന്റ്‌ ഷിബു ജോസഫ്, നവ കേരള ആർട്സ് വൈസ് പ്രസിഡന്റ്‌ സുശീൽ കുമാർ, അസിസ്റ്റന്റ് ട്രെഷറർ ബെന്നി വർഗീസ്, കൈരളി ആർട്സ് പ്രസിഡന്റ്‌ വർഗീസ് ജേക്കബ്, ഫ്ലോറിഡാ ബോർഡ്ഓഫ് പ്രൊഫഷണൽ എഞ്ചിനീയർസ് അംഗം ബാബു വരുഗീസ്, മയാമി അസോസിയേഷൻ പ്രസിഡന്റ്‌ കുഞ്ഞുമോൻ മാത്യു, മോൾ മാത്യു, പാംബീച് അസോസിയേഷൻ പ്രസിഡന്റ്‌ ഉല്ലാസ് കുര്യാക്കോസ്, ജോബി സെബാസ്റ്റ്യൻ എന്നിവർ കെ പി സി സി പ്രസിഡന്റിനെ അഭിനന്ദിച്ചു പുഷ്പ ഹാരം നൽകി. 

ഓ.ഐ.സി.സി പ്രസിഡന്റ്‌ ജോർജി വർഗീസ്, സെക്രെട്ടറി ജോർജ് മാലിയിൽ, ട്രെഷറർ മാത്യൂക്കുട്ടി തുമ്പമൺ, നാഷണൽ വൈസ് പ്രസിഡന്റ്‌ ഡോ. മാമ്മൻ സി ജേക്കബ്, ഡോ. സുനിൽ കുമാർ എന്നിവർ പ്രോഗ്രാം കമ്മിറ്റിഅംഗങ്ങളായും, സേവി മാത്യു, ബിനു ചിലമ്പത്തു, എബി ആനന്ദ്, ജോയി കുറ്റിയാനി, ഷീല ജോസ്, സജി സക്കരിയാസ്, ലുക്കോസ് പൈനുങ്കൽ എന്നിവൾ മെമ്പർഷിപ് ക്യാമ്പയിൻ കമ്മറ്റിയായും, റീജിയനൽ ചെയർമാൻ സാജൻ കുര്യൻ, ബാബു കല്ലിടിക്കിൽ, ഷിബു ജോസഫ്, അസിസ്സി നടയിൽ, മനോജ്‌ ജോർജ്, ജെയിൻ വാതിയേലിൽ, ബിനു പാപ്പച്ചൻ എന്നിവർ ഫിനാൻസ് കമ്മിറ്റി അംഗങ്ങളായും പ്രവർത്തിച്ചു. 

പല രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപെടുത്തിയുള്ള ഡാൻസും കലാപരിപാടികളും പ്രോഗ്രാമിന് മാറ്റ് കൂട്ടി. 

KPCC President K Sudhakaran
Advertisment