Advertisment

ഡയാന രാജകുമാരി കുട്ടികളെ നോക്കുന്ന ജോലിക്ക് അയച്ച അപേക്ഷ ലേലത്തിന്

New Update
nbvca

ലണ്ടന്‍: കാര്‍ അപകടത്തില്‍ മരിച്ച ഡയാന രാജകുമാരി വിവാഹത്തിനു മുന്‍പ് ജോലിക്ക് നല്‍കിയ അപേക്ഷ ലേലം ചെയ്യുന്നു. കുട്ടികളെ നോക്കുന്ന ജോലിക്ക് അയച്ച അപേക്ഷയാണിത്.

Advertisment

ഇപ്പോഴത്തെ ബ്രിട്ടീഷ് രാജാവായ ചാള്‍സ് കിരീടാവകാശിയായിരിക്കുന്ന സമയത്ത് ചാള്‍സിനെ വിവാഹം കഴിച്ചതോടെയാണ് സാധാരണക്കാരിയായിരുന്ന ഡയാന രാജകുടുംബാംഗമായി മാറുന്നത്. അതിനു മുന്‍പ് തികച്ചും സാധാരണ ജീവിതം നയിച്ചിരുന്ന വ്യക്തിയാണവര്‍.

ഡയാന സ്പെന്‍സര്‍ എന്ന പേരില്‍ പതിനേഴാം വയസിലാണ് ഡയാന കുട്ടികളെ നോക്കുന്ന ജോലിക്ക് അപേക്ഷിച്ചത്. 45 വര്‍ഷം മുന്‍പു നല്‍കിയ ഈ അപേക്ഷയാണ് ഈ മാസം മുപ്പതിനു ലേലം ചെയ്യുന്നത്. എണ്ണായിരം യൂറോയെങ്കിലും ഇതിനു കിട്ടുമെന്നാണ് പ്രതീക്ഷ.

സമൂഹത്തിലെ ഉന്നതര്‍ക്കു വീട്ടുജോലിക്കാരെ നല്‍കുന്ന സോള്‍വ് യുവര്‍ പ്രോബ്ളം ലിമിറ്റഡ് എന്ന കമ്പനിയിലാണ് ഡയാന സ്വന്തം കയ്യക്ഷരത്തില്‍ 1979 മേയില്‍ അപേക്ഷ നല്‍കിയത്. ജനനവര്‍ഷം 1961 നു പകരം 1960 എന്നാക്കി. പ്രായപൂര്‍ത്തിയായി എന്നു കാണിക്കാനായിരിക്കണം ഒരു വര്‍ഷം കൂട്ടിയാണ് പ്രായം നല്‍കിയിരിക്കുന്നത്. പാചകം, വീട്ടുജോലികള്‍, നൃത്തം തുടങ്ങിയവയിലെല്ലാം വിദഗ്ധയാണെന്നും അപേക്ഷയില്‍ പറയുന്നു.

എന്നാല്‍, ഈ ജോലിക്കു ഡയാന പോയിട്ടില്ല. അധികം വൈകാതെ ഡയാനയും കുടുംബവും ലണ്ടനിലേക്കു താമസം മാറുകയും രണ്ടു വര്‍ഷത്തിനു ശേഷം ചാള്‍സിനെ വിവാഹം കഴിക്കുകയുമായിരുന്നു. 

job_application Diana
Advertisment