Advertisment

റിഡ്‌ജ് വുഡ് സെൻ്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

New Update
bvcxsaertyuik

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൻ്റെ കിക്ക് ഓഫ് മീറ്റിംഗിന് ഏപ്രിൽ 7 ഞായറാഴ്ച്ച, സെൻ്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളി വേദിയായി.

ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റിയിൽ നിന്നും ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു വറുഗീസ് (റാഫിൾ കോർഡിനേറ്റർ) എന്നിവർ ഏപ്രിൽ 7 ന് പള്ളി സന്ദർശിച്ചു.  

Advertisment

വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. ജോർജ് മാത്യു (വികാരി) കോൺഫറൻസ് കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.   തോമസ് വർഗീസ് (ഇടവക സെക്രട്ടറി & ഭദ്രാസന കൗൺസിൽ അംഗം), അനീഷ് കെ. ജോസ് (ട്രഷറർ), ഷാജി ജോസഫ് (മലങ്കര അസോസിയേഷൻ അംഗം) എന്നിവരും വേദിയിലുണ്ടായിരുന്നു. 

പ്രബുദ്ധമായ ആത്മീയാനുഭവത്തിനായി കോൺഫറൻസിൽ  പങ്കെടുക്കാൻ  ഫാ. ജോർജ് മാത്യു സഭാംഗങ്ങളെ പ്രോത്സാഹിപ്പിച്ചു.

ചെറിയാൻ പെരുമാൾ കോൺഫറൻസിനെക്കുറിച്ചും യുവാക്കൾക്കും മുതിർന്നവർക്കും കോൺഫറൻസിലെ പങ്കാളിത്തം നൽകുന്ന വിലപ്പെട്ട അനുഭവങ്ങളെപ്പറ്റിയും  സംസാരിച്ചു.

കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം, പ്രാസംഗികർ,  രജിസ്ട്രേഷൻ എന്നിവയുൾപ്പെടെ കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങളും അദ്ദേഹം നൽകി. മാത്യു വറുഗീസ് ധനസമാഹരണത്തെക്കുറിച്ചും സുവനീർ, റാഫിൾ, സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയെപ്പറ്റിയും  സംസാരിച്ചു.

ഫാ. ജോർജ്ജ് മാത്യു സ്പോൺസർഷിപ്പ് നൽകി കോൺഫറൻസിന് പിന്തുണ വാഗ്ദാനം ചെയ്തു. ഷാജി ജോസഫ് ആദ്യ റാഫിൾ ടിക്കറ്റ് വാങ്ങി പിന്തുണ അറിയിച്ചു. പ്രാര്ഥനാപൂർവ്വമായ സഹകരണത്തിന്  ഇടവക വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് കോൺഫറൻസ് ഭാരവാഹികൾ നന്ദിയും കടപ്പാടും അറിയിച്ചു.

St. Baselios Orthodox Church
Advertisment