Advertisment

ബൈഡൻ ഭരണകൂടത്തിന്റെ അതിർത്തി നയം അത്യധികം ആപത്കരമെന്നു എഫ് ബി ഐ മുൻ ഉദ്യോഗസ്ഥന്മാർ

New Update
99887766
വാഷിംഗ്ടൺ: ബൈഡൻ ഭരണകൂടത്തിന്റെ അതിർത്തി നയം യുഎസിനു ഉടൻ സംഭവിക്കാനിരിക്കുന്ന അപകടത്തിലേക്കാണ് നയിക്കുന്നതെന്നു എഫ് ബി ഐ മുൻ ഉദ്യോഗസ്ഥന്മാർ താക്കീതു നൽകുന്നു. 'പട്ടാളത്തിൽ ചേരാൻ പ്രായമായ പുരുഷന്മാർ' ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നു യുഎസിലേക്കു വന്നുകൊണ്ടിരിക്കയാണെന്നു അവർ ചൂണ്ടിക്കാട്ടി. 
Advertisment

"യുഎസിന് എക്കാലത്തെയും ഏറ്റവും മാരകമായ ഭീഷണിയാണിത്," ജനുവരി 17നു സെനറ്റിന്റെയും ഹൗസിന്റെയും നേതാക്കൾക്ക് അയച്ച കത്തിൽ 10 മുൻ എഫ് ബി ഐ സീനിയർ എക്സിക്യൂട്ടീവുമാർ പറയുന്നു. 

"ആധുനിക ചരിത്രത്തിൽ ഈ രാജ്യം ഇപ്പോൾ സംഭവിക്കുന്നതു പോലെ കഠിനമായ ഒരു ആക്രമണത്തിനു മുൻപ് ഇരയായിട്ടില്ല," അവർ പറഞ്ഞു. ടെററിസ്റ് സ്ക്രീനിങ് സെന്റർ ഡയറക്ടർ ആയിരുന്ന തിമോത്തി ഹേലി, എഫ് ബി ഐ അസിസ്റ്റന്റ് ഡയറക്ടർമാർ ആയിരുന്ന കെവിൻ ബ്രോക്, ക്രിസ് സ്വേക്കർ എന്നിവരും സി ബി പി മുൻ ആക്ടിങ് കമ്മീഷണർ മാർക്ക് മോർഗനുമാണ് കത്തിൽ ഒപ്പു വച്ചിട്ടുള്ളത്.

യുഎസിനോട് സൗഹൃദം ഇല്ലാത്ത രാജ്യങ്ങളിൽ നിന്നാണ് പലരും അനധികൃത കുടിയേറ്റക്കാരായി എത്തുന്നത്. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു ശേഷം ഇത് കൂടുതൽ ഗൗരവമുള്ള കാര്യമാവുന്നു.

നിരായുധരായ പൗരന്മാരെ ആക്രമിക്കാൻ കഴിയുന്ന ഒട്ടനവധി ചെറുപ്പക്കാർ വിദേശ ഭീകര സംഘടനകളുടെ പിന്തുണയോടെ ആക്രമണം നടത്തും എന്നത് അവഗണിക്കാൻ പാടില്ലാത്ത സാധ്യതയാണ്. ഈ ഭീഷണിയെ നേരിടാൻ ഒട്ടും വൈകാൻ പാടില്ല. 

ഡിസംബറിൽ 302,000 പേരിലധികം അനധികൃതമായി യുഎസ്-മെക്സിക്കോ അതിർത്തി കടന്നു വന്നിട്ടുണ്ടെന്നു സി ബി പി കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ വർഷം മൊത്തം 2.4 മില്യൺ അനധികൃത കുടിയേറ്റക്കാർ അതിർത്തിയിൽ എത്തി എന്നാണ് കണക്ക്.  

റിപ്പബ്ലിക്കൻ നേതാക്കൾ ഈ കത്ത് ഉയർത്തിക്കാട്ടി അടിയന്തര നടപടി ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റക്കാരുടെ അപകടകരമായ ആക്രമണം നമ്മുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും നേരെ ഉയരുന്ന ഭീഷണിയാണെന്നു റെപ്. എലീസ് സ്‌റ്റെഫാനിക് (ന്യൂ യോർക്ക്) ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ബൈഡൻ രാജ്യത്തിൻറെ കുടിയേറ്റ-അഭയാർഥി നിയമങ്ങൾ തമാശയാക്കുന്നുവെന്നു റെപ്. ഡാരെൽ ഇസ (കലിഫോർണിയ) പറഞ്ഞു. വർഷം തോറും 100,000 അമേരിക്കക്കാരെ കൊല്ലുന്ന ഫെറ്റാനിൽ അനധികൃത കുടിയേറ്റക്കാർ കടത്തി കൊണ്ടുവരുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 

joe baiden
Advertisment