Advertisment

ശീതീകരിച്ച് സൂക്ഷിക്കുന്ന അണ്ഡങ്ങളെ കുട്ടികളായി പരിഗണിക്കണം: കോടതി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
777777h

ന്യൂയോര്‍ക്ക്: സ്ത്രീകളില്‍നിന്നു ശേഖരിച്ച് പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി ശീതീകരിച്ചു സൂക്ഷിക്കുന്ന അണ്ഡങ്ങളെ കുട്ടികളായി തന്നെ പരിഗണിക്കണമെന്ന് യുഎസിലെ അലബാമ സ്റേററ്റ് സുപ്രീം കോടതിയുടെ വിധി.

കഴിഞ്ഞ വര്‍ഷം മുതല്‍ സമ്പൂര്‍ണ ഗര്‍ഭഛിദ്ര നിരോധനം പ്രാബല്യത്തിലാക്കിയ സംസ്ഥാനമാണ് അലബാമ. ഗര്‍ഭഛിദ്ര അവകാശം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്കു തുല്യമായ സാമൂഹികപ്രശ്നങ്ങള്‍ക്ക് ഈ വിധിയും ഇടയാക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വന്ധ്യതാചികിത്സയെ കോടതി വിധി എങ്ങനെ ബാധിക്കുമെന്ന ആശയക്കുഴപ്പവും നിലനില്‍ക്കുന്നു.

ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ശീതീകരിച്ച അണ്ഡം നശിച്ചുപോയതിനെത്തുടര്‍ന്നു ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണു കോടതിവിധി. ജനിക്കും മുന്‍പേ എല്ലാ മനുഷ്യര്‍ക്കും ദൈവത്തിന്റെ ഛായയാണ്. അതിനാല്‍ ആ ജീവനുകളെ നശിപ്പിക്കുന്നതു ദൈവമഹത്വത്തെ തുടച്ചുനീക്കലാണെന്ന് ചീഫ് ജസ്ററിസ് ടോം പാര്‍ക്കര്‍ വിധിന്യായത്തിലെഴുതി. 

alabama_court
Advertisment