Advertisment

യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജീത് സിംഗ് സന്ധു വിരമിക്കുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
7778

വാഷിംഗ്ടൺ: വാഷിംഗ്‌ടണിൽ ഇന്ത്യയുടെ അംബാസഡറായ തരൺജീത് സിംഗ് സന്ധു വിരമിക്കുന്നു. 2023 ജനുവരിയിൽ വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ കാലാവധി ഒരു വർഷം നീട്ടി കൊടുത്തിരുന്നു. 

യുഎസുമായുള്ള രാഷ്ട്രീയ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സന്ധു വഹിച്ച പങ്കാണ് അതിനൊരു കാരണം. വൈറ്റ് ഹൗസിലും കോൺഗ്രസിലും സ്റ്റേറ്റ് ഡിപ്പാർട്മെന്റിലുമെല്ലാം അദ്ദേഹം നല്ല ബന്ധങ്ങളുണ്ടാക്കി. 

35 വർഷത്തെ മികച്ച സേവന പാരമ്പര്യമുള്ള സന്ധു ഇതോടെ റിട്ടയർ ചെയ്യും. നെതെർലാൻസിൽ ഇന്ത്യൻ അംബാസഡറായ ഐ ഫ് എസ് ഉദ്യോഗസ്ഥ റീനത് സന്ധുവാണ്‌ അദ്ദേഹത്തിന്റെ ഭാര്യ. ഇവർക്കു രണ്ടു മക്കളുണ്ട്. 

Taranjeet Singh Sandhu
Advertisment