Advertisment

അരിസോണയിൽ ആറ്റുകാൽ ഭക്തർക്ക് സായൂജ്യമായി പൊങ്കാല സംഘടിപ്പിച്ച് കെ.എച്ച്.എന്‍.എ അരിസോണ ടീം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bhbjbjmjjjjjjj

അരിസോണ: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ അരിസോണ ടീമിൻ്റെ നേതൃത്വത്തിൽ അരിസോണ സംസ്ഥാനത്തെ ഭാരതീയ ഇക്ത മന്ദിറിൽ വച്ച് നടന്ന ആറ്റുകാൽ പൊങ്കാല ഭക്തർക്ക് ദിവ്യാനുഭുതി സമ്മാനിച്ചു. 2023ഇല്  അരിസോണ സംസ്ഥാനത്ത് തന്നെ ആദ്യമായി പൊങ്കാല ഉത്സവം ഭക്തർക്കായി ഒരുക്കിയ കെ.എച്ച്.എന്‍.എഈ വർഷം കുറച്ചു കൂടി വിപുലമായ തോതിലാണ് പൊങ്കാല ഉത്സവം സംഘടിപ്പിച്ചത് എന്ന് അരിസോണ ടീം പ്രസിഡൻ്റ് രശ്മി മേനോൻ അറിയിച്ചു.

Advertisment

കെ.എച്ച്.എന്‍.എ അരിസോണ ടീം ഭാരവാഹികളായ ബിനിത് മേനോൻ, ശ്രീരാജ് ചിൻമയനിലയം,വിനിത സുരേഷ്, ജയൻ നായർ, ചിത്ര വൈഡി,  ഗായത്രി അരുൺ, പൂജ രഘുനാഥ്, അജിത വിക്രം, പൂർണിമ ശ്രീകല എന്നിവരോടൊപ്പം പൊങ്കാല കോർഡിനറ്റർമാരായ സുധ ബാലാജി,നിഷ അമ്പാടി, ഗംഗ ഗോപിനാഥ്, അനു, Dr അമ്പിളി ഉമയമ്മ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിൻ്റെ ഫലമായി നൂറോളം വരുന്ന ഭക്തർക്ക് ആറ്റുകാൽ പൊങ്കാല തികച്ചും സൗജന്യമായി അതിൻ്റെ എല്ലാ പരമ്പരാഗത രീതിയിൽ തന്നെ സമർപ്പിക്കാൻ സാധിച്ചതായി സംഘാടകര് അറിയിച്ചു.

ഭാരതീയ ഏക്ത മന്ദിരതിലെ പൂജാരി ആയ ശ്രീകാന്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ ചിത്ര വൈഡി യുടെ ആലാപന സൗകുമാര്യത്തിൽ ചിത്രയുടെ തന്നെ മുത്തശ്ശിയുടെ രചനയിൽ ഉള്ള ആറ്റുകാൽ അമ്മയുടെ ഭക്തി ഗാനം ഭകത മനസ്സുകൾക്ക് ഏറെ ഹൃദ്യത പകർന്നു.

പൊങ്കാല അടുപ്പിലേക്ക് തീ പകരും മുൻപേ സുധ ബാലാജിയുടെ നേതൃത്വത്തിൽ ഭക്തർ ഒന്ന് ചേർന്ന് ലളിത സഹസ്രനാമം ജപിക്കുകയും ചെയ്തു. തുടർന്ന് പൊങ്കാല അടുപ്പുകൾ തിളച്ചു തുടങ്ങി. മനം നിറഞ്ഞ് ഏഴു കടലുകൾക്ക് ദൂരെ എങ്കിലുംതങ്ങളുടെ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ച് നിർവൃതിയോടെ സംഘടകർ ചില സന്മനസ്സുകളുടെ സഹായത്തോടെ ഒരുക്കിയ സൗജന്യ സാത്വിക ഉച്ച ഭക്ഷണവും ആസ്വദിച്ചു അടുത്ത വർഷത്തെ പൊങ്കാലയ്ക്ക് മനസ്സ് ഒരുക്കി ഭക്തരുടെ മടക്കം.അരിസോണയിലെ ഭക്തർക്കും കലാ ആസ്വാദകർക്ക് വേണ്ടി നിരവധി സമാനമായ പരിപാടികൾ ആസൂത്രണം ചെയ്തു എത്തിക്കുമെന്ന് കെ.എച്ച്.എന്‍.എഅരിസോണ ടീം ഭാരവാഹികൾ അറിയിച്ചു.

KHNA Arizona team
Advertisment