Advertisment

ക്‌നാനായ റീജിയണൽ തിരുബാല സഖ്യം കോർഡിനേറ്റേഴ്‌സ് സംഗമം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
dfdjgfbedh

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ റീജിയണിൽ തിരുബാല സഖ്യം (ഹോളി ചൈൽഡ്ഹുഡ് ) ഇടവക കോർഡിനേറ്റേഴ്‌സിന്റെ സംഗമം സംഘടിപ്പിച്ചു.

ഹോളി ചൈൽഡ്ഹുഡ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി സംസാരിച്ചു.

ക്‌നാനായ റീജിയണിലെ വിവിധ ഇടവകളിൽ നിന്നുള്ള ഹോളി ചൈൽഡ്ഹുഡ് കോർഡിനേറ്റേഴ്‌സ് മീറ്റിംഗിൽ പങ്കെടുത്തുകൊണ്ട് ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്‌തു. 

Knanaya Regional Tirubala Alliance
Advertisment