Advertisment

അമേരിക്കന്‍ മലങ്കര ആര്‍ച്ച് ഡയോസിസ് എക്‌സ്ട്രാവഗന്‍സാ -2024: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bvcdrtyuj
വാഷിംഗ്ടൺ: അമേരിക്കന്‍ മലങ്കര അഥിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ 2024 മെയ് 11 (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെ, ആര്‍ച്ച് ഡയോസിഷ്യന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് നടത്തപ്പെടുന്ന ' Extravaganza -2024' എന്ന മെഗാ ഇവന്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 

ഭദ്രാസനത്തിന്റെ വിവിധ പദ്ധതികള്‍ക്കാവശ്യമായ ഫണ്ട് സമാഹരണ ലക്ഷ്യത്തോടൊപ്പം തന്നെ ഈ പരിപാടി ഒരു കമ്യൂണിറ്റി പ്രോഗ്രാം എന്ന നിലയില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഇതര ക്രൈസ്തവ വിഭാഗങ്ങളേയും, മറ്റു പൊതുജനങ്ങളേയും ഉള്‍പ്പെടുത്തി ഒരു പൊതുജന സമ്പര്‍ക്ക പരിപാടി എന്ന നിലയിലാണ് സംഘാടകര്‍ ഈ പരിപാടിയെ നോക്കിക്കാണുന്നത്. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. 

ന്യൂയോര്‍ക്കിലും, ന്യൂജേഴ്‌സിയിലും പരിസര പ്രദേശത്തുമുള്ള ഇരുപതില്‍പ്പരം ദേവാലയങ്ങളില്‍ നിന്നുമായി ഒട്ടനവധി ആളുകള്‍ ഈ പരിപാടിയില്‍ സംബന്ധിക്കത്തക്കവിധം കാലേകൂട്ടി തന്നെ ടിക്കറ്റുകള്‍ പര്‍ച്ചേസ് ചെയ്തുകഴിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് അവരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള പ്രത്യേക ക്രമീകരണം ചെയ്തിട്ടുണ്ട്. ഭദ്രാസന അരമനയോട് ചേര്‍ന്നുള്ള ബാങ്ക് ഓഫ് അമേരിക്കയുടേയും, സിറ്റി ബില്‍ഡിംഗ്‌സിന്റേയും പാര്‍ക്കിംഗ് ലോട്ട് ഇതിനായി ഉപയോഗിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. വാലറ്റ് പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Malankara Archdiocese Extravaganza -2024
Advertisment