Advertisment

ന്യൂ യോർക്കിലെ പുതിയ കോൺസൽ ജനറൽ ബിനയ പ്രധാനു എഫ് ഐ എ സ്വീകരണം നൽകി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ffffffffff44

ന്യൂയോർക്ക് : ന്യൂ യോർക്കിലെ ഇന്ത്യയുടെ പുതിയ കോൺസൽ ജനറൽ ബിനയ എസ്. പ്രധാനു ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് സ്വീകരണം നൽകി. ചെയർമാൻ ഡോക്ടർ അങ്കുർ വൈദ്യ നിയോഗിച്ച പ്രസിഡന്റ് ഡോക്ടർ അവിനാശ് ഗുപ്തയുടെ നേതൃത്വത്തിലുള്ള എഫ് ഐ എ പ്രതിനിധി സംഘം പ്രധാനെ സ്വാഗതം ചെയ്തു.  

Advertisment

എഫ് ഐ എ സീനിയർ അഡ്വൈസർ ഡോക്ടർ സുധീർ പരീഖ് പ്രധാനു സംഘടനയുടെയും അംഗങ്ങളുടെയും നിരുപാധിക പിന്തുണ അറിയിച്ചു.  

ഇന്ത്യൻ സമൂഹവുമായി പ്രധാൻ ഫലപ്രദമായ കൂടിക്കാഴ്ച നടത്തിയെന്നു കോൺസലേറ്റ് അറിയിച്ചു. 

ഫെബ്രുവരി 10നു നടക്കുന്ന 'ഡാൻസ് പേ ചാൻസ്' പരിപാടിയിലേക്കു പ്രധാനെയും ഡപ്യൂട്ടി സി ജി: ഡോക്ടർ വരുൺ ജെഫിനെയും അവിനാശ് ഗുപ്ത ക്ഷണിച്ചു. 

ടാൻസാനിയയിൽ 2021 ഓഗസ്റ് മുതൽ 2023 ജനുവരി വരെ ഹൈ കമ്മീഷണർ ആയിരുന്ന പ്രധാൻ 2002 ബാച്ച് ഐ എഫ് എസ് ആണ്. 

New York Binaya Pradhan
Advertisment