Advertisment

പലസ്തീന്‍ അനുകൂല പ്രതിഷേധം: പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിനി ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍

New Update
765rfg

കണക്ടിക്കട്ട്: പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റി കാമ്പസിലെ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരില്‍  ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

തമിഴ്നാട് സ്വദേശിനി അചിന്ത്യ ശിവലിംഗമാണ് അറസ്റ്റിലായ വിദ്യാര്‍ഥിനി. പ്രിന്‍സ്റ്റണിലെ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റില്‍ പബ്ലിക് അഫയേഴ്സില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിനിയാണ് അചിന്ത്യ. അചിന്ത്യയ്ക്ക് ഒപ്പം ഗവേഷക വിദ്യാര്‍ഥിയായ ഹസ്സന്‍ സെയ്ദും അറസ്റ്റിലായിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ , യൂണിവേഴ്‌സിറ്റി അങ്കണത്തില്‍ ക്യാമ്പ് ചെയ്യുന്നതിനായി സമരപന്തല്‍ സ്ഥാപിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇവര്‍ക്ക് ക്യാംപസ് വിലക്കും ഏര്‍പ്പെടുത്തി. ഇവരെ അറസ്റ്റ് ചെയ്തതോടെ സമരപന്തല്‍ കെട്ടാന്‍ വന്ന മറ്റു വിദ്യാര്‍ഥികള്‍ അതില്‍ നിന്ന് പിന്‍വാങ്ങി. ക്യാമ്പസില്‍ ടെന്റുകള്‍ സ്ഥാപിച്ചത് സര്‍വകലാശാല നയത്തിന്റെ ലംഘനമാണെന്ന് സര്‍വകലാശാല വക്താവ് ജെന്നിഫര്‍ മോറില്‍ പറഞ്ഞു. പ്രതിഷേധം അവസാനിപ്പിച്ച് പ്രദേശം വിട്ടുപോകാന്‍ പലതവണ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു.

ഇവരെ വിലക്കിയിട്ടുണ്ടെങ്കിലും പുറത്താക്കിയിട്ടില്ലെന്നും കാമ്പസിലെ താമസസ്ഥലത്ത് തുടരുന്നതിന് അനുവദിക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. ക്യാംപസ് പ്രതിഷേധം സംബന്ധിച്ച് ബുധനാഴ്ച തന്നെ വിദ്യാര്‍ഥികള്‍ക്കെല്ലാം മെയില്‍ അയച്ചിരുന്നെന്നും സര്‍വകലാശാവ വ്യക്തമാക്കി.

Pro-Palestine protest
Advertisment