Advertisment

യുഎസ് ക്യാപിറ്റോളിൽ ജനുവരി 6 കലാപത്തിൽ പങ്കെടുത്ത പ്രൗഡ് ബോയ്‌സ് അംഗത്തിനു 6 വർഷം തടവ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
7776666
വാഷിംഗ്ടൺ: യുഎസ് ക്യാപിറ്റോളിൽ 2021 ജനുവരി 6നു നടന്ന കലാപത്തിൽ പങ്കെടുത്ത വാഷിംഗ്‌ടണിലെ വലതു തീവ്രവാദി 'പ്രൗഡ് ബോയ്‌സ്' അംഗമായ മാർക് ആന്തണി ബ്രൂവിനു (44) കോടതി ആറു വർഷം തടവ് ശിക്ഷ വിധിച്ചു. കുറ്റം ചെയ്തതിൽ അയാൾ തെല്ലും ഖേദം പ്രകടിപ്പിച്ചില്ലെന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് പറഞ്ഞു. 
Advertisment

ക്യാപിറ്റോൾ ഗ്രൗണ്ട്സിൽ പടിഞ്ഞാറു വശത്തെ സുരക്ഷാ വലയം ഭേദിച്ചു അകത്തു കടന്ന ആദ്യ സംഘത്തിൽ ബ്രൂ ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. അയാൾ 13 മിനിറ്റ് ക്യാപിറ്റോൾ കെട്ടിടത്തിനുള്ളിൽ കഴിഞ്ഞു. സെനറ്ററിന്റെ പശ്ചാത്തലത്തിൽ സെൽഫി എടുത്തു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെയും കുടുംബത്തെയും സെക്യൂരിറ്റി ഭടന്മാർ രക്ഷിച്ചു കൊണ്ടു പോയതു നിമിഷങ്ങൾക്കു മുൻപായിരുന്നു. 

2020 തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം സർട്ടിഫൈ ചെയ്യാൻ കോൺഗ്രസ് സമ്മേളിച്ച ദിവസം തോറ്റ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് അനുയായികളെ പ്രകോപിപ്പിച്ചു ക്യാപിറ്റോളിൽ കയറ്റിയത്. 

ഏഴു കുറ്റങ്ങളാണ് ബ്രുവിന്റെ മേൽ ചുമത്തിയിരുന്നത്. യുഎസ് ഡിസ്‌ട്രിക്‌ട് ചീഫ് ജഡ്‌ജ്‌ ജെയിംസ് ബോസ്‌ബെർഗ് അയാളെ 72 മാസത്തേക്കു ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ടു. പുറത്തിറങ്ങിയാൽ മൂന്നു വർഷം നിരീക്ഷണത്തിൽ കഴിയണം. പുറമെ $7,946 പിഴയും $2,000 നഷ്ടപരിഹാരവും ഉണ്ട്. 

"എന്നെ നൂറു വർഷം ജയിലിൽ അടച്ചാലും ഞാൻ ഇതൊക്കെ വീണ്ടും ആവർത്തിക്കും," ബ്രൂ ജഡ്ജിനോട് പറഞ്ഞു. 

2021 ജനുവരി 5നു ബ്രൂ ഒറിഗണിൽ പോർട്ലാൻഡിൽ നിന്നു വാഷിംഗ്‌ടണിൽ എത്തി പിറ്റേന്നു നടത്താനിരുന്ന അക്രമത്തിനു ഒരുക്കങ്ങൾ നടത്തിയെന്നു പ്രോസിക്യൂഷൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നുവെന്ന ട്രംപിന്റെ ആരോപണം പൂർണമായി വിശ്വസിച്ചു ചരിത്രത്തിനു സാക്ഷിയാവാനാണ് അയാൾ എത്തിയത്. 

വിചാരണ തുടങ്ങും മുൻപ് ബ്രുവിനെ രണ്ടു പ്രാവശ്യം അറസ്റ്റ് ചെയ്തിരുന്നു. ഐഡഹോയിലും മൊണ്ടാനയിലും മദ്യപിച്ചു വാഹനം ഓടിച്ചതായിരുന്നു കുറ്റം. 

Mark Anthony Brew
Advertisment