Advertisment

കാലിഫോർണിയയിൽ അന്തരിച്ച മേരി ഉമ്മന്റെ പൊതുദർശനം ജനുവരി 28 ഞായറാഴ്ച

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
55555555hh

ലോസാഞ്ചലസ് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന കൗൺസിൽ അംഗവും, മുൻ സഭാ കൗൺസിൽ അംഗവുമായ ഈശോ സാം ഉമ്മന്റെ (മാവേലിക്കര കൊച്ചുവീട്ടിൽ ) ഭാര്യ കാലിഫോർണിയായിലെ ലോസാഞ്ചലസിൽ അന്തരിച്ച മേരി ഉമ്മന്റെ പൊതുദർശനം ജനുവരി 28 ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 9 മണിവരെ ചാറ്റ്‌സ്‌വര്‍ത്ത് വെസ്റ്റ് യുണൈറ്റഡ് മെതഡിസ്റ്റ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു.

Advertisment

സംസ്‌കാരം ജനുവരി 29 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ ചാറ്റ്‌സ്‌വര്‍ത്ത് ഫോർസ്‌ക്വയർ ദേവാലയത്തിൽ വെച്ച് ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസിന്റെ മുഖ്യ കർമ്മികത്വത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷക്ക്‌ ശേഷം ഓക്ക് വുഡ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്‌കരിക്കും.

മുംബയിലെ ആദ്യകാല കുടിയേറ്റക്കാരായിരുന്ന മാരാമൺ കോയിത്തോടത്തു പരേതനായ കെ.വി.കോശിയുടെയും പരേതയായ (മാരാമൺ മണലൂർ) രാജമ്മ കോശിയുടെയും മകളും, ലോസാഞ്ചലസ് സെന്റ്.ആൻഡ്രൂസ് മാർത്തോമ്മ ഇടവകാംഗവുമാണ് അന്തരിച്ച മേരി ഉമ്മൻ.

മക്കൾ: ഷോൺ ശാമുവേൽ ഉമ്മൻ (ഹ്യുസ്റ്റൺ), സ്റ്റീവ് കോശി ഉമ്മൻ (ഡാളസ്). മരുമകൾ: പ്രിൻസി സുസൻ ജേക്കബ്.

കൊച്ചുമക്കൾ : തിയാ മേരി ശാമുവേൽ, സേറ സൂസൻ ശാമുവേൽ, ഐസായ സാം ഉമ്മൻ.

സഹോദരൻ: ജോർജ് വർഗീസ് (ലോസാഞ്ചലസ്) മേരി ഉമ്മന്റെ നിര്യാണത്തിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിനു വേണ്ടി ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം, ട്രഷറാർ ജോർജ് ബാബു, കൗൺസിൽ അംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

സംസ്കാര ചടങ്ങുകൾ Http://maryoommen.creativedigitalvision.com എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : ഈശോ സാം ഉമ്മൻ 818 470 1483 

Mary Oommen
Advertisment