Advertisment

സിദ്ധു മൂസേവാല വധക്കേസിലെ സൂത്രധാരൻ ഗോള്‍ഡി ബ്രാര്‍ കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ഇന്ത്യ തലക്ക് വിലയിട്ട ഭീകരൻ

New Update
6543wsdfvb

കാലിഫോർണിയ: പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല വധക്കേസിലെ സൂത്രധാരനും ഗുണ്ടാ നേതാവുമായ ഗോള്‍ഡി ബ്രാർ യുഎസില്‍ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. കാലഫോർണിയയിലെ ഹോട്ടല്‍ ഫെയർമൗണ്ടില്‍ വച്ച്‌ ദല്ലാ ലഖ്ബീർ സംഘത്തിലെ ആക്രമണത്തിലാണ് ഗോള്‍ഡി ബ്രാർ കൊല്ലപ്പെട്ടതെന്നാണ് വിവരം. രഹസ്യാന്വേഷണ ഏജൻസികളും സുരക്ഷാ ഉദ്യോഗസ്ഥരും മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Advertisment



കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലിസ്ഥാനി ഗ്രൂപ്പായ ബബ്ബർ ഖല്‍സ ഇന്റർനാഷണലിലെ അംഗമായ ഗോള്‍ഡി ബ്രാറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആ വർഷം ആദ്യം ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്‌ട്ര ബന്ധങ്ങള്‍ ഉപയോഗിച്ച്‌ ഇന്ത്യയില്‍ ഭീകരവാദ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന വ്യക്തിയാണ് ഗോള്‍ഡി ബ്രാർ.

സിദ്ധു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗോള്‍ഡി ബ്രാറിനെതിരെ ഇന്റർപോള്‍ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാനഡയിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ ശ്രീ മുക്ത്സർ സാഹിബ് സ്വദേശിയായ ബ്രാർ എന്ന സതീന്ദർജീത് സിംഗ് 2017-ലാണ്  സ്റ്റുഡന്റ് വിസയില്‍ കാനഡയില്‍ എത്തിയത്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ സജീവ അംഗം കൂടിയാണ് ഇയാള്‍.

ബിഷ്‌ണോയി ജയിലില്‍ കഴിയുമ്ബോള്‍, കാനഡയില്‍ ഗുണ്ടാ സംഘത്തിന്റെ പ്രവർത്തനങ്ങള്‍ നിയന്ത്രിച്ചത് ബ്രാറായിരുന്നു. 

 

 

 

Sidhu Moosewala
Advertisment