Advertisment

സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്രയ്ക്ക് സാങ്കേതിക തടസം

New Update
vcxzsdfrty

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയ്ക്ക് സാങ്കേതിക തടസം. സ്വകാര്യ ബഹിരാകാശ വാഹനമായ ബോയിങ് സ്ററാര്‍ലൈനറിന്റെ കന്നി യാത്രയാണ് സാങ്കേതിക തടസം കാരണം മാറ്റിവച്ചിരിക്കുന്നത്. ഇനി എന്ന് വിക്ഷേപണമുണ്ടാകുമെന്ന അറിയിച്ചിട്ടില്ല.

Advertisment

ദൗത്യത്തിന് 90 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ തടസം കാരണം മാറ്റിവച്ചത്. ഓക്സിജന്‍ റിലീവ് വാല്‍വിലുണ്ടായ തകരാറാണ് വിക്ഷേപണം മാറ്റിവെക്കാന്‍ ഇടയാക്കിയതെന്ന് നാസ അറിയിച്ചു. സുനിത വില്യംസിനെ കൂടാതെ ബുച്ച് വില്‍മോറും ഇതേ വാഹനത്തില്‍ പോകാനിരുന്നതാണ്. ഇന്റര്‍നാഷണല്‍ സ്പേസ് സ്റേറഷനിലേക്കായിരുന്നു യാത്ര. യാത്ര മാറ്റിവച്ചതോടെ ഇരുവരും സുരക്ഷിതമായി പേടകത്തിന് പുറത്തെത്തി.

ബോയിങ്ങിന്റെ സ്ററാര്‍ലൈനര്‍ പേടകത്തില്‍ ക്രൂ ഫ്ളൈറ്റ് ടെസ്ററ് മിഷന്റെ പൈലറ്റായാണ് സുനിത വില്യംസ് പോകാനിരുന്നത്. സ്ററാര്‍ലൈനര്‍ പേടകം ഏഴ് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പാകത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. മനുഷ്യരുമായി സ്ററാര്‍ലൈനര്‍ നടത്തുന്ന ആദ്യ യാത്രയാണിത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്ററാര്‍ലൈനര്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാസയോടൊപ്പം ചേര്‍ന്ന് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്.

സുനിത 2006ലും 2012ലുമാണ് ഇതിന് മുമ്പ് ബഹിരാകാശത്തേക്ക് പറന്നത്. ആകെ 322 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചു. 50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നുവെന്ന റെക്കോര്‍ഡും സുനിതയുടെ പേരിലുണ്ട്. ഏഴ് തവണയായിട്ടാണ് നേട്ടം സ്വന്തമാക്കിയത്. 

Sunita Williams
Advertisment