Advertisment

റെഡ്മണ്ടിലെ കവർച്ചകൾ ഏഷ്യൻ അമേരിക്കൻ സമൂഹത്തെ ലക്ഷ്യമിട്ടാണെന്നു സംശയം

New Update
bhjgjhiui

വാഷിംഗ്ടൺ : വാഷിംഗ്‌ടണിലെ റെഡ്മണ്ടിൽ മാസങ്ങളായി നടക്കുന്ന കവർച്ചകൾ ഏഷ്യൻ അമേരിക്കൻ സമൂഹത്തെ ലക്ഷ്യമിട്ടാണെന്ന സംശയം ബലപ്പെടുന്നു. ഒക്ടോബർ മുതൽ പലരുടെയും വീടുകളിൽ കടന്നു കയറി കവർച്ച നടത്തിയിട്ടുള്ളതു കൊണ്ട് ഭീതിയിലാണെന്നു സമൂഹത്തിലെ അംഗങ്ങൾ തുറന്നു പറയുന്നുണ്ട്. എന്നാൽ അറസ്റ്റൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 

Advertisment

ഒക്ടോബറിൽ അഞ്ചു വീടുകളിലാണ് കവർച്ച നടന്നത്. ഡിസംബറിൽ നടന്ന രണ്ടു കവർച്ചകൾ കൂടി കിംഗ് 5 ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. രണ്ടു വീടുകളും ഏഷ്യൻ അമേരിക്കൻ അംഗങ്ങളുടേതാണ്. 

റെഡ്മണ്ടിലെ ഹൗതോണ് കമ്മ്യൂണിറ്റിയിൽ കവർച്ച ചെയ്യപ്പെട്ട രാജീവ് രംഗപ്പ പറഞ്ഞു: "ഞങ്ങളുടെ വീടുകളിൽ കുട്ടികളുണ്ട്. അവർ ഭയന്നാണ് ജീവിക്കുന്നത്. ഇവിടെ ജീവിക്കുന്നത് സുരക്ഷിതമാണോ? ഞങ്ങൾക്ക് ആശങ്കയുണ്ട്." 

ബുധനാഴ്ച്ച ഹൗതോണ് ഭാഗത്തു ചുവന്ന എസ് യു വി ചുറ്റിക്കറങ്ങുന്നതു കണ്ടെന്നു റിപ്പോർട്ടുണ്ട്. വ്യാഴാഴ്ചയാണ് രംഗപ്പയുടെ വീട്ടിൽ കവർച്ച നടന്നത്. വീട്ടിലെ സെയ്‌ഫ് എടുത്തു കവർച്ചക്കാർ ഓടിമറയുന്നത് വീടിന്റെ മുൻഭാഗത്തുള്ള വിഡിയോയിൽ കാണാം. ഒരു ബാക്ക്പാക്ക് നിറയെ മറ്റു സാധനങ്ങളുമുണ്ട്.  

പിൻവാതിലിൽ കൂടി അകത്തു കടന്ന കവർച്ചക്കാർ അവിടെയുള്ള വീഡിയോ കാമറ നശിപ്പിച്ചിരുന്നു. പാസ്പോർട് ഉൾപ്പെടെയുള്ള അമൂല്യമായ സാധനങ്ങളാണ് തട്ടിയെടുത്തെന്ന് രംഗപ്പ പറഞ്ഞു. "ആഭരണങ്ങൾ മുഴുവൻ പോയി. എന്റെ ഭാര്യയുടേത്, മകന്റേത്, എല്ലാം..." 

രംഗപ്പ മകനും അന്തരവനുമൊത്തു കടയിൽ പോയി അരമണിക്കൂർ കഴിഞ്ഞാണ് കവർച്ച നടന്നത്. തിരിച്ചു വീട്ടിൽ എത്തിയപ്പോൾ തുണിയെല്ലാം വലിച്ചുവാരി വിതറി ഇട്ടിരിക്കുന്നു. "എല്ലാ ഡ്രോയും തുറന്നിരുന്നു. കൈയ്യിൽ കിട്ടിയതെല്ലാം കവർച്ച ചെയ്തു." 

കവർച്ചക്കാരെ തിരിച്ചറിയാൻ കഴിയുന്ന ദൃശ്യങ്ങൾ വിഡിയോയിൽ ഇല്ല. സമീപത്തൊരു ഏഷ്യൻ അമേരിക്കൻ കുടുംബത്തിലും ഇങ്ങിനെയൊരു കവർച്ച നടന്നുവെന്നു രംഗപ്പ പറഞ്ഞു. "ഇത് ഞങ്ങളെ ഉന്നം വച്ചുള്ളതാണ്. ഏഷ്യൻ വംശജർ, ഇന്ത്യൻ വംശജർ. 

നീരു ഗോയൽ എന്ന വീട്ടമ്മയും സംശയിക്കുന്നത് അങ്ങിനെ തന്നെ. "ഡിസംബർ 25നു ഞങ്ങൾ തിരിച്ചെത്തുമ്പോൾ വീട് കവർച്ച ചെയ്യപ്പെട്ടതായി കണ്ടു. അവരുടെ അടുത്തുള്ള മറ്റൊരു വീട്ടിലും അടുത്തിടെ കവർച്ച നടന്നു. ആ വീട്ടുകാരും സംശയിക്കുന്നതും മറ്റൊന്നല്ല. 

"കഴിഞ്ഞ 15 വർഷങ്ങളിൽ ഞങ്ങൾ സമ്പാദിച്ചതെല്ലാം കൊണ്ടു പോയി," ഗോയൽ പറഞ്ഞു.

കറുത്ത വസ്ത്രം ധരിച്ച ഒരാൾ വീടിനു മുൻഭാഗത്തെ കതകിൽ മിനിറ്റുകളോളം തട്ടുന്നത് ഡോർബെൽ വിഡിയോയിൽ കാണാം. അയാൾ ജനലിലൂടെ ഒളിഞ്ഞു നോക്കുന്നുമുണ്ട്. വീട്ടിൽ ആരുമില്ലെന്ന് ഉറപ്പു വരുത്താൻ ശ്രമിച്ച പോലെ. 

പൊലീസിന് ആരെയും പിടികിട്ടിയിട്ടില്ല. ജനത്തിന്റെ സഹായം അവർ തേടുന്നു. 

robberi
Advertisment