Advertisment

ഗാസയിൽ നഷ്ടപ്പെട്ട ഓരോ ജീവനെ ഓർത്തും വിലപിക്കുന്നുവെന്നു വൈറ്റ് ഹൗസ്

New Update
vcdrfgt76543
വാഷിംഗ്ടൺ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ പതിനായിരക്കണക്കിനു പലസ്തീൻകാരുടെ ജീവൻ നഷ്ടപ്പെടുന്നതിൽ വൈറ്റ് ഹൗസ് ആശങ്ക പ്രകടിപ്പിച്ചു. "ഈ യുദ്ധം മൂലം പതിനായിരക്കണക്കിനു പലസ്തീൻ സിവിലിയന്മാർ മരിച്ചിട്ടുണ്ട്, ഒട്ടനവധി ആളുകൾക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നഷ്ടപ്പെട്ട ഓരോ ജീവനെ ഓർത്തും നമ്മൾ വിലപിക്കുന്നു. കുട്ടികൾ കൊല്ലപ്പെടുന്നതും മുറിവേറ്റു വീഴുന്നതും അനാഥരാവുന്നതും ഹൃദയ ഭേദകമാണ്," നാഷനൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിയാൻ വാട്സൺ പറഞ്ഞു.
Advertisment

ഗാസയിലെ ഖാൻ യൂനിസിലുള്ള യുഎൻ റിലീഫ് ആൻഡ് വർക്‌സ് ഏജൻസിയുടെ അഭയാർഥി കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഉണ്ടായെന്നു കരുതപ്പെടുന്ന സിവിലിയൻ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ആയിരക്കണക്കിനു അഭയാർഥികളെ സംരക്ഷിക്കുന്ന യുഎൻ ആർഡബ്ലിയുഎ കേന്ദ്രത്തിൽ ബുധനാഴ്ച നടത്തിയ ആക്രമണത്തിൽ 9 പേർ മരിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. 

"യുഎൻ ആർഡബ്ലിയുഎ കേന്ദ്രത്തിൽ ആക്രമണം ഉണ്ടായി എന്ന റിപ്പോർട്ടിൽ ഞങ്ങൾക്ക് ഏറെ ആശങ്കയുണ്ട്," വാട്സൺ പറഞ്ഞു. "കെട്ടിടത്തിൽ തീ പിടിത്തം ഉണ്ടായെന്നു റിപ്പോർട്ടുണ്ട്. തെക്കൻ ഗാസയിൽ 30,000 അഭയാർഥികളെ സംരക്ഷിക്കുന്ന സ്ഥലമാണിത്.

"കൃത്യമായ വിവരങ്ങൾ നമുക്ക് ലഭ്യമല്ല. ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും ഓരോ നിരപരാധിയുടെയും ജീവൻ നഷ്ടപ്പെടുന്നത് ദുരന്തമാണ്." 

ഖാൻ യൂനിസിൽ ഇസ്രയേലി ആക്രമണത്തിൽ ഒട്ടനവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നു  യുഎൻ ആർഡബ്ലിയുഎ ഡയറക്ടർ തോമസ് വൈറ്റ് നേരത്തെ പറഞ്ഞിരുന്നു. 

white house gaza
Advertisment