Advertisment

$354 മില്യൺ പിഴ ഒടുക്കാൻ ട്രംപ് കോടതിയോട് 30 ദിവസത്തെ സാവകാശം തേടി

New Update
gggggggggg

ന്യൂ യോർക്ക്  : ന്യൂ യോർക്കിൽ സാമ്പത്തിക തട്ടിപ്പു നടത്തി എന്ന കേസിൽ മൻഹാട്ടൻ ജഡ്‌ജ്‌ ആർതർ എൻകോറോൺ വിധിച്ച $354 മില്യൺ അടയ്ക്കാൻ 30 ദിവസത്തെ സാവകാശം നൽകണമെന്ന് ഡൊണാൾഡ് ട്രംപ് കോടതിയോട് അപേക്ഷിച്ചു. പിഴ ഒടുക്കാൻ വൈകിയാൽ ന്യൂ യോർക്കിലെ ട്രംപ് ടവർ ഉൾപ്പെടെയുള്ള ആസ്തികൾ പിടിച്ചെടുക്കുമെന്നു അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ് താക്കീതു നൽകിയതിന്റെ പിന്നാലെയാണിത്. 

Advertisment

ട്രംപിന്റെ പുത്രന്മാരും അപേക്ഷ നൽകിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് ജൂനിയറും എറിക് ട്രംപും $4 മില്യൺ വീതം പിഴ ഒടുക്കണം. 

പിഴ ഒടുക്കുന്നതു വരെ ട്രംപ് ദിവസേന 9% നിരക്കിൽ പലിശ നൽകണമെന്നും വിധിയിൽ പറയുന്നു. അതു പ്രതിദിനം  $87,502 വരും. ഉത്തരവ് നൽകിയ വെള്ളിയാഴ്ച മുതൽ പണം അടയ്ക്കുന്ന ദിവസം വരെ ആ പലിശ നൽകിയേ തീരൂ.

പണം അടച്ചില്ലെങ്കിൽ ട്രംപിന്റെ ന്യൂ യോർക്കിലെ കെട്ടിടങ്ങൾ പിടിച്ചെടുക്കുമെന്നു ലെറ്റീഷ്യ ജെയിംസ് പറഞ്ഞു. അതിനുള്ള അനുമതി നൽകാൻ ജഡ്‌ജിന്‌ അപേക്ഷ നൽകുമെന്ന് അവർ എ ബി സി ന്യൂസിൽ പറഞ്ഞു. 

donald-trumb
Advertisment