Advertisment

യെമെൻ തുറമുഖത്തു ഹൂത്തികളുടെ കേന്ദ്രങ്ങൾ നാലാം തവണയും ആക്രമിച്ചെന്നു യുഎസ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
nnnnnnnn888888

ന്യൂയോർക്ക്: യെമെൻറെ തുറമുഖ നഗരമായ ഹൊദെയ്ദയിൽ വെള്ളിയാഴ്ച രാത്രി യുഎസ്-യുകെ പോർ വിമാനങ്ങൾ ആക്രമണം നടത്തി. ഹൂത്തി കലാപകാരികളുടെ അൽ മസീറ ടി വി ഇക്കാര്യം സ്ഥിരീകരിച്ചു.

Advertisment

നാലാമതൊരു ആക്രമണം കൂടി നടത്തിയെന്നു ശനിയാഴ്ച പുലർച്ചെ യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. ഹൂത്തികൾ വിട്ട മൂന്നു മിസൈലുകൾ ചെങ്കടലിൽ തകർത്തു. 

വൈറ്റ് ഹൗസ് ഇതു സ്ഥിരീകരിച്ചു. 

വ്യാഴാഴ്ച്ച ഹൂത്തികൾ രണ്ടു കപ്പൽ വേധ മിസൈലുകൾ യുഎസിന്റെ കെം റേഞ്ചർ കപ്പലിനു നേരെ വിട്ടിരുന്നു. അതിനു മുൻപ് യുഎസ് സേന 14 മിസൈലുകൾ തകർത്തെന്നും സെൻട്രൽ കമാൻഡ് പറഞ്ഞു. 

ചെങ്കടൽ കടന്നു പോകുന്ന ഇസ്രയേലി ബന്ധമുള്ള കപ്പലുകൾക്കു നേരെ ആക്രമണം തുടരുമെന്നു ഹൂത്തികൾ പറഞ്ഞു. അറബിക്കടലിൽ യുഎസ്, ബ്രിട്ടീഷ് കപ്പലുകളെയും ആക്രമിക്കും. ഇസ്രയേൽ ഗാസയിൽ നിന്നു പിന്മാറിയാൽ മാത്രമേ ആക്രമണം നിർത്തൂ. 

Houthi center port of Yemen
Advertisment