Advertisment

ട്രംപിന്റെ കാബിനറ്റിൽ പ്രവർത്തിക്കാൻ താല്പര്യം ഇല്ലെന്നു വിവേക് രാമസ്വാമി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
nbvcfghjnb fgh

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് പ്രസിഡന്റായാൽ അദ്ദേഹത്തിന്റെ ക്യാബിനറ്റിൽ ചേരാൻ തനിക്കു താത്പര്യമില്ലെന്നു വിവേക് രാമസ്വാമി. റിപ്പബ്ലിക്കൻ ടിക്കറ്റിൽ ഇന്ത്യൻ സംരംഭകൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാവാം എന്ന വാർത്ത തള്ളിയാണ് അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്. 

Advertisment

റിപ്പബ്ലിക്കൻ പ്രൈമറിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള തനിക്ക് മറ്റു കാര്യങ്ങളൊന്നും ഇപ്പോൾ വിഷയമല്ലെന്നു അദ്ദേഹം പറഞ്ഞു. 

എന്നാൽ പ്രൈമറി പോളിംഗിൽ രാമസ്വാമി താഴോട്ടു പോയിട്ടുണ്ട്. ഇന്ത്യൻ അമേരിക്കൻ തന്നെയായ നിക്കി ഹേലിയുടെ മുന്നേറ്റത്തിൽ അദ്ദേഹം വീണുവെന്നാണ് കാണുന്നത്. 

"എനിക്ക് 38 വയസേയുള്ളൂ," രാമസ്വാമി ഫോക്സ് ന്യൂസിന്റെ മരിയാ ബർട്ടിറോമോയോട് പറഞ്ഞു. "ഞാൻ നിരവധി ബില്യൺ നിക്ഷേപങ്ങളുളള ഒന്നിലേറെ കമ്പനികൾ സ്ഥാപിച്ചു. ഈ പ്രചാരണം സ്വന്തം നിലയ്ക്കു മുൻപോട്ടു കൊണ്ടുപോകാനുള്ള സാമ്പത്തിക സ്ഥിതി അമേരിക്കൻ സ്വപ്നം പൂവണിഞ്ഞപ്പോൾ ഞാൻ കൈവരിച്ചു. 

"അയോവ കോക്കസിൽ ഞാൻ വമ്പിച്ച നേട്ടമുണ്ടാക്കുമെന്നു എനിക്ക് ആത്മവിശ്വാസമുണ്ട്."

vivek ramaswami
Advertisment