Advertisment

ട്രംപിനു വേണ്ടി വാർത്തകൾ മുക്കിയെന്നു സാക്ഷി ഡേവിഡ് പെക്കർ കോടതിയിൽ

New Update
nnnnnnnkkkkkkkkkk
വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീലച്ചിത്ര നടിയെ നിശ്ശബ്ദയാക്കാൻ പണം കൊടുത്തു എന്നതുമായി ബന്ധപ്പെട്ട കേസിൽ ചൊവാഴ്ച 'നാഷനൽ എന്യക്വയറർ' മുൻ പ്രസാധകൻ ഡേവിഡ് പെക്കർ സാക്ഷിയായി മൊഴി നൽകി. പെക്കർ കാര്യങ്ങൾ തുറന്നു പറഞ്ഞു. 2016 തിരഞ്ഞെടുപ്പിൽ ട്രംപിനു ദോഷമുണ്ടാക്കുന്ന വാർത്തകൾ മുക്കിക്കളയുന്ന ദൗത്യം താൻ നിർവഹിച്ചുവെന്നു അദ്ദേഹം മൻഹാട്ടനിൽ ജഡ്‌ജ്‌ യുവാൻ മെർച്ചന്റെ കോടതിയിൽ പറഞ്ഞു. 
Advertisment

നടി സ്റ്റോർമി ഡാനിയൽസ് ട്രംപുമായുള്ള ബന്ധം പുറത്തു വിടാതിരിക്കാൻ അവർക്കു ട്രംപ് $130,000 നൽകി എന്നാരോപിക്കുന്ന കേസിൽ അദ്ദേഹത്തിനെതിരെ ഡി എ ആൽവിൻ ബ്രാഗ് 34 ഫെലനികൾ ചുമത്തിയിട്ടുണ്ട്. പണം കൊടുത്തത് അറിയാതിരിക്കാൻ ബിസിനസ് രേഖകൾ തിരുത്തി എന്നതാണ് ഒരു പ്രധാന കുറ്റം. തിരഞ്ഞെടുപ്പിൽ അഴിമതി കാട്ടാനാണ് പണം കൊടുത്തത് എന്ന ആരോപണവും ഗുരുതരമാണ്. 

ട്രംപിനു വേണ്ടി നടിക്കു പണം നൽകിയ അഭിഭാഷകൻ മൈക്കൽ കോഹന് നൽകിയ $420,000 ലീഗൽ ഫീസിൽ  $130,000 കൂടി ഉൾപ്പെടുത്തി. 

ട്രംപിനു രഹസ്യ ബന്ധത്തിൽ കുട്ടിയുണ്ടായി എന്ന ട്രംപ് ടവറിലെ സെക്യൂരിറ്റി സ്റ്റാഫ് ദിനോ സാജൂദിന്റെ മൊഴി കോടതിയിൽ വിശദമായി ചർച്ച ചെയ്തു. ഈ വാർത്ത താൻ വിലയ്ക്കു വാങ്ങി മുക്കിയെന്നു പെക്കർ പറഞ്ഞു. എന്നാൽ സാജൂദിൻ പറഞ്ഞ കാര്യങ്ങളിൽ സത്യമില്ലെന്നു പിന്നീട് പെക്കർക്കു ബോധ്യപ്പെട്ടു. 

ട്രംപിന്റെ എതിരാളികൾക്കു ദൂഷ്യം ചെയ്യുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ചുമതലയും തനിക്കു ഉണ്ടായിരുന്നുവെന്നു പെക്കർ സമ്മതിച്ചു. 

donald-trumb
Advertisment