Advertisment

വേൾഡ് മലയാളി കൌൺസിൽ, ഫിലാഡൽഫിയ പ്രൊവിൻസിന്റെ മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷപരിപാടികൾ ജൂൺ 8 ന്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bvhgy66666

ഫിലാഡൽഫിയ : വേൾഡ് മലയാളി കൌൺസിൽ, ഫിലാഡൽഫിയ പ്രൊവിൻസിന്റെ ഈ വർഷത്തെ മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷ പരിപാടികൾ ജൂൺ എട്ടാം തീയതി ശനിയാഴ്ച  വൈകിട്ട് നാല് മണി മുതൽ എട്ട്  മണി വരെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച് ഹാളിൽ വച്ച് വിവിധ കലാപരിപാടികളോടുകൂടി നടക്കുമെന്ന് കമ്മിറ്റി അറിയിച്ചു.  

Advertisment

ഈ വർഷത്തെ മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി സമാഹരിക്കുന്ന തുക കേരളത്തിലെ നിർധനരായ യുവതീ യുവാക്കളുടെ സമൂഹ വിവാഹ നടത്തിപ്പിനായി പ്രയോജനപ്പെടുത്തുമെന്നു പ്രസിഡന്റ് നൈനാൻ മത്തായി പറഞ്ഞു.  സമൂഹത്തിലെ അശരണരായ കുടുംബങ്ങളോട് ചെയ്യുന്ന ഈ വലിയ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകുവാൻ ഏവരെയും അദ്ദേഹം ഓർമിപ്പിച്ചു. ആഘോഷ പരിപാടികളുടെ പൂർണ വിജയത്തിനും സമൂഹ വിവാഹത്തിന്റെ തുക സമാഹരണത്തിനുമായി ഈ മാസം പതിനെട്ടാം തീയതി നൈനാൻ മത്തായിയുടെ ഭവനത്തിൽ വച്ച് നടന്ന മീറ്റിംഗിൽ വിവിധ സബ്‌കമ്മിറ്റികൾ രൂപീകരിച്ചു.

വളരെ ചിട്ടയോടും സാമൂഹിക നന്മയിലൂന്നിയുമുള്ള കാരുണ്യ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഭരണ സമിതി വിഭാവനം ചെയ്ത് പൂർത്തീകരിച്ചത്. സംഘടനയുടെ മുൻകാല കാരുണ്യ പ്രവർത്തങ്ങളുടെ മികവിൽ ഈ വർഷത്തെ നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹത്തിനു ഫിലാഡൽഫിയയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും സംഘടനയുടെ അംഗങ്ങളും പൂർണ്ണമായോ ഭാഗീകമായോ അവരവരുടെ പിന്തുണയും സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്തു കഴിഞ്ഞു. 

പ്രസിഡന്റ് നൈനാൻ മത്തായി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വുമൺ ചെയർ മറിയാമ്മ ജോർജ്, വൈസ് പ്രസിഡന്റ് ജോസ് ആറ്റുപുറം എന്നിവർ ആശംസകൾ അറിയിച്ചു.  സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതവും ട്രഷറർ തോമസ്കുട്ടി വർഗീസ്  നന്ദിയും പറഞ്ഞു. മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ കലാപരിപാടികളുടെ കോർഡിനേറ്ററായി വിമൻസ് ഫോറം ചെയർപേഴ്സൺ ഷൈലാ രാജനെ യോഗം തിരഞ്ഞെടുത്തു. 

സംഘടനയുടെ എല്ലാ അംഗങ്ങളും യോഗത്തിൽ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ആഘോഷങ്ങളുടെ പൂർണ്ണവിജയത്തിനായി അത് പ്രാബല്യത്തിൽ വരുത്തുവാനും യോഗത്തിൽ ഐക്യഖണ്ഡേന തീരുമാനമെടുത്തു. ആഘോഷപരിപാടികളുടെ പുരോഗതി അവലോകനം ചെയ്യുവാൻ അടുത്ത മാസം ഒരു യോഗം കൂടുവാനും തീരുമാനിച്ചു. അത്താഴ വിരുന്നിനു ശേഷം യോഗം എട്ട് മണിക്ക് പര്യാവസാനിച്ചു.

world malayali council Mother's and Father's Day
Advertisment