Advertisment

26 അടി നീളം: ലോകത്തെ ഏറ്റവും വലിയ പാമ്പിനെ ആമസോണ്‍ കാട്ടില്‍ കണ്ടെത്തി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ggvhgujg77777

ആംസ്ററര്‍ഡാം: ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും നീളം കൂടിയ പാമ്പിനെ ആമസോണ്‍ കാട്ടില്‍ കണ്ടെത്തി. അനാക്കോണ്ട വര്‍ഗത്തില്‍പെട്ട പാമ്പിന് നീളം 26 അടിയാണ്.

ആംസ്ററര്‍ഡാം സര്‍വകലാശാലയിലെ പ്രമുഖ വൈല്‍ഡ് ലൈഫ് ബയോളജിസ്ററായ ഡോ. ഫ്രീക് വോന്‍കിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് പാമ്പിനെ കണ്ടെത്തിയത്. 500 കിലോഗ്രാം ഭാരം കണക്കാക്കിയ ഈ പാമ്പ്, അനാക്കോണ്ടയിലെതന്നെ ഇതുവരെയും തിരിച്ചറിയാത്ത വര്‍ഗമാണ്.

നോര്‍തേണ്‍ ഗ്രീന്‍ അനാക്കോണ്ട എന്നാണ് ഈ ജീവിവര്‍ഗത്തിന് പേര് നല്‍കിയിരിക്കുന്നത്. എക്വഡോറിയന്‍ അമസോണില്‍നിന്നാണ് തദ്ദേശീയരുടെ സഹായത്തോടെ പാമ്പിനെ കണ്ടെത്തിയത്. 

World's largest snake
Advertisment