Advertisment

പ്രവര്‍ത്തനം നിലച്ച ഉപഗ്രഹം ഭൂമിയില്‍ പതിക്കാനൊരുങ്ങുന്നെന്ന് യൂറോപ്യന്‍ സ്പെസ് ഏജന്‍സി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ggggggggggg

ബ്രസല്‍സ്: ഒരു കാണ്ടാമൃത്തോളം ഭാരമുള്ള കൃത്രിമോപഗ്രഹം നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിച്ചേക്കുമെന്ന് ഗവേഷകര്‍. യൂറോപ്യന്‍ സ്പെസ് ഏജന്‍സിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 1995 ഏപ്രിലില്‍ ഭൂമിയെ നിരീക്ഷിക്കുന്നതിനായി വിക്ഷേപിച്ച ഇആര്‍എസ് ~2 എന്ന ഉപഗ്രഹമാണ് ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നത്. ബുധനാഴ്ച മുതല്‍ എപ്പോള്‍ വേണമെങ്കിലും ഉപഗ്രഹം താഴേക്ക് പതിച്ചേക്കാം. പക്ഷേ എപ്പോള്‍ പതിക്കും എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഏജന്‍സിക്കില്ല. 5000 പൗണ്ടാണ് ഉപഗ്രഹത്തിന്‍റെ ഭാരം.

Advertisment

ഇആര്‍എസ്~2 വിന്‍റെ ബാറ്ററികളുടെ ചാര്‍ജ് തീര്‍ന്നിരുന്നു. ആന്‍റിന വഴി ഭൂമിയില്‍ നിന്ന് സ്വീകരിച്ചിരുന്ന സിഗ്നലുകള്‍ സ്വീകരിക്കാന്‍ സാധിക്കാതെ സ്വിച്ച് ഓഫ് ആയിരിക്കുകയാണ്. ഭൂമിയില്‍ നിന്ന് ഉപഗ്രഹത്തെ നിയന്ത്രിക്കാന്‍ യാതൊരു ഉപായവും ഇല്ലെന്ന് സാരം. പക്ഷേ ഉപഗ്രഹം ഭൂമിയിലേക്ക് പതിക്കുന്നത് സ്വാഭാവികമാണെന്നാണ് ഏജന്‍സി പറയുന്നത്.

ഭൂരിപക്ഷം ഉപഗ്രഹങ്ങളും ഭൂമിയിലേക്ക് പതിക്കുന്നതിനിടെ തന്ന കത്തി ചാരമായി പോകാറുണ്ട്. ചില അവശിഷ്ടങ്ങളെല്ലാം സമുദ്രത്തില്‍ പതിക്കാറുമുണ്ട്. ഇആര്‍എസ്~2 വിന്‍റെ അവശിഷ്ടങ്ങളും ഇത്തരത്തില്‍ കത്തിപ്പോകുമെന്നാണ് പ്രതീക്ഷ. ഈ അവശിഷ്ടങ്ങളില്‍ ഒന്നും മാരകമായ വസ്തുക്കളോ റേഡിയോ ആക്റ്റീവ് വസ്തുക്കളോ ഇല്ലെന്നും യൂറോപ്യന്‍ സ്പേസ് ഏജന്‍സി പറയുന്നു.

ഭൂമിയിലെ കരപ്രദേശങ്ങള്‍, സമുദ്രങ്ങള്‍, ധ്രുവപ്രദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനത്തിനായിരുന്നു സാറ്റലൈറ്റ് ഉപയോഗിച്ചിരുന്നത്. പ്രകൃതിദുരന്തങ്ങള്‍ നിരീക്ഷിക്കാനും സാറ്റലൈറ്റ് ഉപയോഗപ്പെടുത്തിയിരുന്നു. 2011 വരെയായിരുന്നു ഉപഗ്രഹത്തിന്‍റെ കാലാവധി. അതിനു ശേഷം യൂറോപ്യന്‍ സ്പേസ് ഏജന്‍സി ഉപഗ്രഹത്തെ ഭ്രമണ പഥത്തില്‍ നിന്ന് നീക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

അല്ലാത്ത പക്ഷം ഭ്രമണപഥത്തില്‍ വച്ച് ഇടിച്ച് തകര്‍ന്ന് ബഹിരാകാശത്ത് നിരവധി അശിഷ്ടങ്ങള്‍ ഉപേക്ഷിക്കാന്‍ ഇടയാകുമായിരുന്നു. ഉപഗ്രഹത്തില്‍ അവശേഷിച്ചിരുന്ന ഇന്ധനം സാറ്റലൈറ്റിനെ ഭ്രമണപഥത്തില്‍ നിന്ന് നീക്കാനായാണ് ഉപയോഗിച്ചിരുന്നത്. 

defunct satellite
Advertisment