Advertisment

ഗ്രീക്ക് പ്രധാനമന്ത്രിയും സെലന്‍സ്കിയും സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരേ ആക്രമണം

New Update
fgggggggggg
കീവ്: യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി, യുക്രെയിന്‍ സന്ദര്‍ശനത്തിനെത്തിയ ഗ്രീസ് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാകിസ് എന്നിവര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു സമീപം റഷ്യയുടെ മിസൈല്‍ ആക്രമണം. യുക്രെയ്നിന്റെ തുറമുഖനഗരമായ ഒഡേസയിലാണ് സംഭവം.



വാഹനവ്യൂഹത്തിന് അഞ്ഞൂറ് മീറ്ററോളം പിന്നിലാണ് മിസൈല്‍ എത്തിയത് എന്നതിനാല്‍ നേതാക്കള്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. ഒഡേസയിലെ യുക്രെയ്ന്‍ ഡ്രോണ്‍ താവളത്തെ ലക്ഷ്യമിട്ട മിസൈല്‍ ലക്ഷ്യം തെറ്റിയതാണെന്നാണ് അനുമാനം. എന്നാല്‍, സെലന്‍സ്കിയെ തന്നെയാണ് റഷ്യ ലക്ഷ്യമിട്ടതെന്നാണ് യുക്രെയിന്‍ ആരോപിക്കുന്നത്.



ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. സെലന്‍സ്കിയെ തങ്ങള്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്വദേവ് അവകാശപ്പെട്ടു.
Volodymyr Zelensky
Advertisment