Advertisment

കാനഡയിലെ കെബെക്കില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; പ്രദേശം നിയന്ത്രണമേഖലയായി പ്രഖ്യാപിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
jhgfdrtyuj

മോൺട്രിയൽ : പടിഞ്ഞാറൻ കെബെക്കിൽ പക്ഷിപ്പനി അഥവ ഏവിയൻ ഇൻഫ്ലുവൻസ (എച്ച് പിഎഐ) കണ്ടെത്തിയതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (സി.എഫ്.ഐ.എ) അറിയിച്ചു.

രാജ്യതലസ്ഥാനമായ ഓട്ടവയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ വടക്കുകിഴക്കായി കെബെക്കിലെ സെന്റ്-ആന്ദ്രെ-അവെലിനിനു ചുറ്റുമുള്ള പ്രദേശത്ത് പക്ഷിപ്പനി കണ്ടെത്തിയതോടെ പ്രാഥമിക നിയന്ത്രണ മേഖല പ്രഖ്യാപിച്ചതായി സി.എഫ്.ഐ.എ പ്രസിഡന്റ് ഡോ. ഹർപ്രീത് എസ്. കൊച്ചാർ പറഞ്ഞു.

പ്രദേശത്തെ ഒരു ഫാമിലാണ് പക്ഷിപ്പനി ബാധിച്ചിരിക്കുന്നത്. കോഴികളെ പക്ഷിപ്പനിയിൽ നിന്നും സംരക്ഷിക്കുന്നതിനും രോഗം പടരുന്നത് തടയുന്നതിനുമായി കൃത്യമായ പരിശോധനകൾ നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

സി.എഫ്.ഐ.എ യുടെ വെബ്‌സൈറ്റ് പ്രകാരം 2023 നവംബർ 2 വരെ കാനഡയിൽ ഏകദേശം 7.9 ദശലക്ഷം പക്ഷികളെ ഈ രോഗം ബാധിച്ചിട്ടുണ്ട്. ബ്രിട്ടിഷ് കൊളംബിയയിലാണ് ഏറ്റവും കൂടുതൽ പക്ഷികളെ രോഗം ബാധിച്ചിരിക്കുന്നത്.

ആൽബർട്ടയും കെബെക്കും തൊട്ടുപിന്നിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. രോഗം ബാധിച്ച പക്ഷികളുടെ മലം, മൂക്ക്, കണ്ണ് എന്നിവയിലൂടെ വൈറസ് പടരുന്നത്.

canada Bird flu
Advertisment