Advertisment

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് കാനഡ (KCAC) ഫാമിലി മീറ്റ് 2024 ചരിത്രത്തിലെ ഒരു നാഴികക്കല്ലായി

New Update
7654ewascfvb

ഒട്ടാവ : ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് കാനഡ (KCAC) യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഫാമിലി മീറ്റ് 2024 KCACയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി. മിസിസ്സാഗയിലെ അനാപിലീസ് ഹാളില്‍ ഏപ്രില്‍ 20 ന് നടത്തപ്പെട്ട കുട്ടികളുടെ കലോത്സവവും, നൂറിലധികം കലാകാരന്‍മാരും, കലാകാരികളും അണിനിരന്ന വര്‍ണ്ണവൈവിധ്യമാര്‍ന്ന കലാസന്ധ്യയും പരിപാടികള്‍ക്ക് മികവേകി. ഫൊറാനാ മീറ്റ്, വാശിയേറിയ ചീട്ടുകളി മല്‍സരം എന്നിവയും ശ്രദ്ധേയമായിരുന്നു.  

Advertisment

കാനഡയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ എഴുന്നൂറില്‍പരം ആളുകളുടെ സഹകരണം കൊണ്ട് ക്‌നാനായ സമുദായത്തിന്റെ തനിമയും, ഒരുമയും വിളിച്ചോതുന്ന ഒന്നായി മാറുവാന്‍ ഈ പരിപാടിക്ക് കഴിഞ്ഞു. കലാ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഈ പരിപാടി വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും എക്‌സിക്യുട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.

KCAC പ്രസിഡന്റ് ഫിലിപ്പ് കൂറ്റത്താംപറമ്പില്‍, സെക്രട്ടറി സോജിന്‍ കണ്ണാലില്‍, KCWFC പ്രസിഡന്റ് സിമി മരങ്ങാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ക്ക് സിബു താളിവേലില്‍, സിജു മുളയിങ്കല്‍, മജീഷ് കീഴേടത്തു മലയില്‍, ലൈജു ചേന്നങ്ങാട്ടു, ബിജു കിഴക്കേപ്പുറത്തു, റിജോ മങ്ങാട്ട്, ജിസ്മി കൂറ്റത്താംപറമ്പില്‍, ജിത്തു തോട്ടാപ്പിള്ളില്‍, ജിജോ ഈന്തുംകാട്ടില്‍, ഡിനു പെരുമാനൂര്‍, സിബിള്‍ നീരാട്ടുപാറ, അലീന കുടിയിരിപ്പില്‍, സൗമ്യ തേക്കിലക്കാട്ടില്‍, ജെസ്ലി പുത്തന്‍പുരയില്‍, ആന്‍ പീറ്റര്‍ മഠത്തിപ്പറമ്പില്‍, ആന്‍ ജോസിന്‍ മൂത്തരയശ്ശേരില്‍ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്കും നേതൃത്വം നല്‍കി. 

അടുത്തവര്‍ഷം കാനഡയില്‍ ക്‌നാനായ സമുദായസംഘടനകള്‍ ആരംഭം കുറിച്ചതിന്റെ 25ആം വാര്‍ഷികം ഇതേ മികവോടുകൂടി ആഘോഷിക്കണമെന്നു പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

 

 

 

 

 

 

 

 

Canaanite Catholic Association of Canada
Advertisment