Advertisment

കാനഡയിൽ വിദേശവിദ്യാർഥികൾ ജീവിത  ചെലവിന് ഇരട്ടി തുക കരുതണം

New Update
njkiugygf

ന്യൂയോർക്ക്: കാനഡയിൽ പഠിക്കാൻ എത്തുന്ന വിദേശവിദ്യാർഥികൾ അവിടത്തെ ജീവിത ചെലവിനായി കരുതേണ്ട തുക ഇരട്ടിയാക്കി. ജനുവരി 1മുതൽ കാനഡയിൽ ആദ്യ വർഷത്തെ റ്യുഷൻ, യാത്ര ചെലവ് എന്നിവയ്ക്കു പുറമെ കൈയ്യിൽ കുറഞ്ഞത് 20,635 കനേഡിയൻ ഡോളർ ($15,197.37) ഉണ്ടായിരിക്കണം എന്നു കുടിയേറ്റ കാര്യ മന്ത്രി മാർക്ക് മില്ലർ വാർത്താ കുറിപ്പിൽ പറഞ്ഞു. നിലവിൽ 10,000 കനേഡിയൻ ഡോളറാണ് വ്യവസ്ഥ. ജനുവരി 1 മുതലുള്ള എല്ലാ സ്റ്റഡി പെര്മിറ്റ് അപേക്ഷകൾക്കും പുതിയ നിരക്കു ബാധകമാണ്. 

Advertisment

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിശ്ചയിച്ച പരിധി ആയിരുന്നു 10,000. ജീവിതച്ചെലവ് കൂടിയതനുസരിച്ചു അത് പുതുക്കിയിട്ടില്ല. കാനഡയിൽ പഠിക്കുന്ന ഒട്ടേറെ വിദ്യാർഥികൾക്കു ചെലവിനു കരുതിയ പണം തികയാതെ വരുന്നു എന്നു മനസിലാക്കിയതോടെയാണ് വ്യവസ്ഥ പുതുക്കാൻ തീരുമാനിച്ചതെന്നു മില്ലർ പറഞ്ഞു.

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ജീവിതച്ചെലവ് പുതുക്കുന്നതനുസരിച്ചു ആൻഡ് തോറും ഈ നിരക്കിലും മാറ്റമുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. 

"അന്താരാഷ്ട്ര വിദ്യാർഥികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അതേ സമയം അവർക്കു ആവശ്യമായ പണം കൈയ്യിലുണ്ടെന്നു ഉറപ്പാക്കാനുളള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്‌," മില്ലർ പറഞ്ഞു. 'വിദേശ വിദ്യാർഥികളിൽ നിന്നു കാനഡയ്ക്കു വർഷം തോറും കിട്ടുന്നതു 22 ബില്യൺ കനേഡിയൻ ഡോളറാണ്. 

 

Canada students
Advertisment