Advertisment

റഷ്യയില്‍ മഞ്ഞുരുകി ജലനിരപ്പുയര്‍ന്ന് അണക്കെട്ട് തകര്‍ന്നു: ആളുകളെ ഒഴിപ്പിക്കുന്നു

New Update
876trfghjk

മോസ്കോ: മഞ്ഞ് ക്രമാതീതമായി ഉരുകി ജലനിരപ്പ് ഉയർന്നതിന്  പിന്നാലെ അണക്കെട്ട് തകർന്നു. റഷ്യയിലെ ഓറിണ്‍ബർഗ് മേഖലയിലാണ് സംഭവം.

പർവ്വത നഗരമെന്ന് പേരുകേട്ട ഓർസ്കിലെ അണക്കെട്ടിന്റെ ഒരു ഭാഗമാണ് തകർന്നത്. ക്രമാതീതമായി മഞ്ഞ് ഉരുകിയതോടെ അപ്രതീക്ഷിത ജലപ്രവാഹമാണ് ഉറല്‍ നദിയിലുണ്ടായത്. ഇതാണ്  മണ്‍ നിർമ്മിതമായ അണക്കെട്ട് തകരാനിടയാക്കിയത്.

വലിയ യന്ത്രഭാഗങ്ങള്‍ ഉപയോഗിച്ച്‌ അണക്കെട്ടിന്റെ തകർന്ന ഭാഗങ്ങള്‍ ഉയർത്താനുള്ള ശ്രമത്തിലാണ് അധികൃതരുള്ളത്. ഇതിനിടെ വെള്ളം കുതിച്ചെത്തിയതോടെ പ്രളയക്കെടുതിയിലായ യുറാല്‍ പർവ്വത മേഖലയില്‍ നിന്നും അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. നേരത്തെ ഒറിണ്‍ബർഗ് മേഖലയില്‍ മഞ്ഞുരുകുന്നത് മൂലം പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളപ്പൊക്ക മേഖലയില്‍ നാലായിരം വീടുകളും പതിനായിരത്തോളം താമസക്കാരുമാണ് ഉള്ളത്.

ഓർസ്കിലെ അണക്കെട്ട് പൊട്ടിയ പ്രദേശത്തെ ജോലികള്‍ തുടരുകയാണെന്നാണ് റഷ്യൻ എമർജൻസി മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ വിശദമാക്കിയത്. ഓർസ്ക് മേഖലയിലെ മൂന്ന് ജില്ലകളിലെ രണ്ടില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയാണെന്നും റഷ്യൻ മന്ത്രാലയം വിശദമാക്കി. മോസ്കോയില്‍ നിന്ന് 1800 കിലോമീറ്റർ പടിഞ്ഞാറാണ് വെള്ളപ്പൊക്കമുണ്ടായ മേഖല.

ഖസാഖ് അതിർത്തിയോട് ചേർന്നുള്ള ഈ റഷ്യൻ നഗരത്തില്‍ ഏപ്രില്‍ 5നാണ് മണ്‍ നിർമ്മിതമായ അണക്കെട്ട് തകർന്നത്. സാഹചര്യങ്ങള്‍ അപകടകരമായ അവസ്ഥയിലാണെന്നാണ് ഒറിണ്‍ബർഗ് മേയർ വെള്ളിയാഴ്ച പ്രതികരിച്ചത്.

russia snow melts
Advertisment